മുരളിയുടെ വരവ്: വ്യക്തിപരമായ അഭിപ്രായമില്ല

തൃശ്ശൂര്‍| WEBDUNIA| Last Modified വെള്ളി, 15 ജനുവരി 2010 (15:42 IST)
PRO
കെ മുരളീധരനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ വ്യക്തിപരമായി അഭിപ്രായം പറയുന്നില്ലെന്ന് ഉമ്മന്‍‌ചാണ്ടി. തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഇക്കാര്യത്തില്‍ ഏകപക്ഷീയമായ ഒരു അഭിപ്രായം പറയാന്‍ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടിയുടെ തീരുമാനത്തോടൊപ്പം നില്‍ക്കും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും കെപിസിസി യോഗത്തില്‍ പരിഗണിക്കും. തൃശ്ശൂരില്‍ പുതിയ ഡിസിസി പ്രസിഡന്‍റിനെ നിയമിക്കുന്ന കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം മുരളിയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ കെപിസിസി എക്സിക്യൂട്ടീവ് വിളിച്ചുചേര്‍ക്കാന്‍ കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍‌ചാണ്ടിയും തീരുമാനിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :