ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പോരായ്‌മകള്‍ പരിഹരിച്ചു: വൈക്കം വിശ്വന്‍ (Inadequacies resolved: Viswan)
Feedback Print Bookmark and Share
 
PRO
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ പോരായ്‌മകള്‍ ഇടതുമുന്നണി പരിഹരിച്ചെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ പൂര്‍വ്വാധികം ശക്തിയോടെയാണ് ഇടതുമുന്നണി നേരിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ പരാജയം പോരായ്‌മകള്‍ തിരുത്തി. കണ്ണൂരിന്‍റെ വികസനത്തിന് യു ഡി എഫ് മാറിനില്‍ക്കേണ്ടത് അത്യാവശ്യമാണ്. സ്വന്തമായി ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ യു ഡി എഫിന് കഴിഞ്ഞില്ല.

വോട്ടര്‍ പട്ടിക വിവാദം ആരോപിച്ച് കളക്‌ടറെ മാറ്റണമെന്നാവശ്യപ്പെട്ട ശേഷം തഹസില്‍ദാരെയും ഡെപ്യൂട്ടി തഹസില്‍ദാരെയും മാറ്റണമെന്നാവശ്യപ്പെടുന്ന കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പു തന്നെ മാറ്റണമെന്നു ആവശ്യപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍