ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » സിപിഐക്ക് വോട്ട് ചെയ്യില്ല: മദനി (Won't gove vote for CPI:Madani)
Feedback Print Bookmark and Share
 
PRO
പി ഡി പിയുടെ ആത്മാഭിമാനം മുറിപ്പെടുത്തിയ സി പി ഐക്ക് യാതൊരു കാരണവശാലും വോട്ടു ചെയ്യില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനി. പാര്‍ട്ടിയോ നേതൃത്വമോ തീരുമാനിച്ചാല്‍ പോലും ആലപ്പുഴയിലെ പി ഡി പി പ്രവര്‍ത്തകര്‍ സി പി ഐക്ക്‌ വോട്ടുചെയ്യില്ലെന്നും മദനി വ്യക്തമാക്കി.

പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് ആലപ്പുഴയില്‍ പാര്‍ട്ടി സ്വന്തം സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നും മദനി പറഞ്ഞു. സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സി പി ഐ സ്ഥാ‍നാര്‍ത്ഥി മത്സരിക്കുന്ന ആലപ്പുഴയില്‍ മാത്രമാണ് പി ഡി പി മത്സരിക്കുന്നത്. മറ്റിടങ്ങളില്‍ പി ഡി പി എല്‍ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയാണ് പി ഡി പിയും സി പി ഐയും തമ്മില്‍ അകന്നത്. പി ഡി പി വൈസ് ചെയര്മാന് അഡ്വ. കെ എ ഹസ്സന്‍ ആണ് ആലപ്പുഴയിലെ പി ഡി പി സ്ഥാനാര്‍ത്ഥി. സി പി ഐ യിലെ ജി കൃഷ്ണപ്രസാദാണ് എല്‍ ഡി എഫിനുവേണ്ടി ആലപ്പുഴയില്‍ മത്സരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍