പാ‍കിസ്ഥാനില്‍ ബിന്‍ ലാദന്‍ ലൈബ്രറി!

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
പാകിസ്ഥാനില്‍ ബിന്‍ ലാദന്റെ പേരില്‍ ഒരു ലൈബ്രറി. ഇസ്ലാമാബാദില്‍ ലാല്‍ മസ്ജിദുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജാമിയ ഹഫ്സ എന്ന മദ്രസയുടെ ലൈബ്രറിക്കാണ് ലാദന്റെ പേര് നല്‍കിയിരിക്കുന്നത്. ലൈബ്രറിയുടെ വാതിലുകളൊന്നില്‍ പതിച്ചിട്ടുള്ള പേപ്പറില്‍ ലാദനെ "ഷഹീദ്"(രക്തസാക്ഷി) എന്നും വിശേഷിപ്പിച്ചിരിക്കുന്നു.

അതേസമയം ബിന്‍ലാദന് ആദരമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ലൈബ്രറിക്ക് അദ്ദേഹത്തിന്റെ പേരു നല്‍കിയതെന്നും,​ അദ്ദേഹം ഒരു "ഹീറോ" ആയിരുന്നുവെന്നും മദ്രസയുമായി ബന്ധപ്പെട്ട ഒരു വക്താവ് പ്രതികരിച്ചു. മദ്രസകളെയും പള്ളികളെയും സര്‍ക്കാര്‍ ഉന്നം വയ്ക്കുന്നപക്ഷം ശരീഅത്ത് നിയമ പ്രകാരം(ഇസ്ലാമിക നിയമ പ്രകാരം)​ അവരോട് പ്രതികാരം ചെയ്യുമെന്ന് മദ്രസയിലെ മുഖ്യ ക്ലാര്‍ക്ക് മൗലാന അബ്ദുല്‍ അസീസും പ്രതികരിച്ചിട്ടുണ്ട്.

ഇസ്ലമാബാദിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ലൈബ്രറിയില്‍ ഇസ്ലാമിക ഗ്രന്ഥങ്ങളുടെ 2000ത്തോളം ശേഖരങ്ങള്‍ ഉണ്ട്.

ഭീകരരെ അമര്‍ച്ച ചെയ്യുന്നതിനായി 2007ല്‍ പാക് സൈനികര്‍ ലാല്‍ മസ്ജിദില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരരുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ നിഴലിലാണ് ഇപ്പോള്‍ ജാമിഅ ഹഫ്സ ലൈബ്രറിയും. 2011ല്‍ അബട്ടാബാദില്‍ യുഎസ് സൈന്യം നടത്തിയ നടപടിയിലൂടെയാണ് ബിന്‍ ലാദന്‍ കൊല്ലപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :