ഹാരി പോട്ടര്‍ നടിയെ കൊല്ലുമെന്ന് പിതാവ്

ലണ്ടന്‍| WEBDUNIA| Last Modified വെള്ളി, 2 ജൂലൈ 2010 (17:07 IST)
PRO
പിതാവും സഹോദരനും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഹാരിപോട്ടര്‍ നടി അഫ്ഷാന്‍ ആസാദ്. പദ്മ പാട്ടീല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഹാരിപോട്ടര്‍ സിനിമയിലൂടെ പ്രശസ്തയായ നടിയാണ് അഫ്ഷാന്‍.

അഫ്ഷാന്‍ നല്‍കിയ പരാതി അനുസരിച്ച് പിതാവ് അബ്ദുള്‍ ആസാദിനും സഹോദരന്‍ അഷ്‌റഫിനും എതിരെ കേസെടുത്തിട്ടുണ്ട്. മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം ഹാജരായ ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. തുടര്‍ നടപടികള്‍ക്കായി നടിയുടെ പിതാവും സഹോദരനും ജൂലൈ 12 ന് ക്രൌണ്‍ കോടതിയില്‍ ഹാജരാവേണ്ടതുണ്ട്.

മെയില്‍ മാഞ്ചസ്റ്ററിലെ വീട്ടില്‍ വച്ചാണ് അഫ്ഷാനെ പിതാവും സഹോദരനും ചേര്‍ന്ന് കൈയ്യേറ്റം ചെയ്തതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും എന്ന് ‘കോണ്ടാക്ട് മ്യൂസിക് ഡോട്ട് കോം’ റിപ്പോര്‍ട്ട് ചെയ്യുന്നു.

നടിയുടെ പ്രണയബന്ധമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. നടിയും ആണ്‍ സുഹൃത്തുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് പിതാവും സഹോദരനും ആവശ്യപ്പെട്ടു. വിസമ്മതിച്ച അഫ്ഷാനെ പിതാവും സഹോദരനും ചേര്‍ന്ന് കൈയ്യേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :