'ഫെറ്റ്’ കൊടുങ്കാറ്റ്: ഒമാനില്‍ കനത്ത മഴ

മസ്കറ്റ്‍| WEBDUNIA|
നാശം വിതച്ച് ‘ഫെറ്റ്’ ചുഴലി കൊടുങ്കാറ്റ് ഒമാനിലേക്ക്. അറബിക്കടലില്‍ രൂപം കൊണ്ട ‘ഫെറ്റ്’ ചുഴലി കൊടുങ്കാറ്റു മൂലം ഒമാന്‍റെ കിഴക്കന്‍ തീരപ്രദേശത്ത് കനത്ത മഴയും കാറ്റുമാണ് ഇപ്പോള്‍. വ്യാഴാഴ്ച രാവിലെ തുടങ്ങിയ മഴയും കാറ്റും അതിവേഗം ശക്തിയാര്‍ജിക്കുകയായിരുന്നു.

മസ്കറ്റില്‍ ശക്തമായ മഴയാണ്. വഴികളിലും റോഡുകളിലും വെള്ളം നിറഞ്ഞതിനാല്‍ സ്കൂളുകളും സ്ഥാപനങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്. ഒമാനില്‍ നാശം വിതച്ച ‘ഫെറ്റ്’ ഇപ്പോള്‍ ഇറാനിലേക്ക് നീങ്ങുകയാണ്. ഇറാന്‍ തീരത്തു നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം, ഒമാനിലെ മസീറ ദ്വീപില്‍ ഇരുന്നൂറോളം പേര്‍ ആളുകള്‍ കാറ്റിലും മഴയിലും കുടുങ്ങിയിരിക്കുകയാണ്. സൂറില്‍ നിന്ന്‌ 55 കിലോമീറ്റര്‍ അകലെ അല്‍ കമീല്‍ അല്‍ വാഹിയിലും ശക്‌തമായ കാറ്റു വീശി. കാറ്റും മഴയും ശക്തമായതിനെ തുടര്‍ന്ന് വിടെ അറുനൂറോളം പേര്‍ക്ക്‌ തങ്ങാന്‍ സൗകര്യമുള്ള ഇന്ത്യന്‍ സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേയ്ക്ക്‌ ആളുകളെത്തിത്തുടങ്ങിയിട്ടുണ്ട്‌. സൈന്യവും ഇവിടെ ക്യാമ്പ്‌ ചെയ്യുന്നുണ്ട്. അതേസമയം, ‘ഫെറ്റ്’ കൊടുങ്കാറ്റ് ഇന്ത്യ ഗുജറാത്തിലേക്കും എത്തി. എന്നാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ‘ഫെറ്റ്’ ഗുജറാത്തില്‍ വരുത്തില്ലെന്നാണ് സൂചനകള്‍.

‘ഫെറ്റ്’ ഭീഷണിയെ തുടര്‍ന്ന് തീരദേശമേഖലയില്‍ നിന്നു നിരവധി ആളുകളെ പാക്കിസ്ഥാനി സര്‍ക്കാര്‍ ഒഴിപ്പിച്ചു. കൊടുങ്കാറ്റുകളുടെ ശ്രേണിയില്‍ ഏറ്റവും അപകടകരമായ വിഭാഗത്തില്‍ പെട്ടതാണ്‌ പെ‘ഫെറ്റ്’‌. ഒമാന്‍റെ കിഴക്കന്‍ മേഖലയിലെ ഹോട്ടലുകളിലുള്ളവരെ നേരത്തെ ഒഴിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :