അഹമ്മദാബാദ് സ്ഫോടനം: കുറ്റപത്രം സമര്‍പ്പിച്ചു

അഹമ്മദാബാദ്| WEBDUNIA| Last Modified ചൊവ്വ, 12 ജനുവരി 2010 (08:53 IST)
2008 ജൂലൈ 26ന് അഹമ്മദാബാദിലുണ്ടായ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സബര്‍മതി സെന്‍‌ട്രല്‍ ജയിലിനകത്തെ ബേലാ ത്രിവേദി കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

62 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഈ മാസം 19ന് കേസിന്‍റെ വിചാരണ ആരംഭിക്കും. സ്ഫോടന പരമ്പരയില്‍ 57 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

നാല് സ്ഫോടനങ്ങളാണ് ജൂലൈ 26 ശനിയാഴ്ച അഹമ്മദാബാദില്‍ നടന്നത്. വൈകിട്ട് ആറ് മണിക്കായിരുന്നു ആദ്യ സ്ഫോടനം. തുടര്‍ന്ന് അര മണിക്കൂറിനുള്ളില്‍ റായ്‌പൂര്‍, മണിനഗര്‍, ഇസ്നാപൂര്‍, നരോദ, ബാപുനഗര്‍, ഡയമണ്ട് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ സ്ഫോടനമുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :