പ്രസിഡന്‍റിന്‍റെ ‘കാര്‍’ ആയാലും നോ രക്ഷ!

ലാ പാസ്| WEBDUNIA|
സര്‍ക്കാരിന്‍റെ വണ്ടിയായതു കൊണ്ട് മോഷ്ടാക്കളില്‍ നിന്ന് രക്ഷയുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വെറുതെയാ. പൊതുസ്വത്താണെങ്കിലും സ്വകാര്യസ്വത്താണെങ്കിലും കള്ളന്മാര്‍ക്ക് അതെല്ലാം സ്വന്തം അവകാശത്തില്‍പ്പെട്ടതാണ്.

സംഭവം നടന്നിരിക്കുന്നത് ബൊളീവിയയിലാണ്. പ്രസിഡന്‍റ് ഇവോ മൊറെയ്ല്‍സിന്‍റെ ഔദ്യോഗിക വാഹനമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പ്രസിഡന്‍റിന് ‘ബ്രേക് ഫാസ്റ്റ്’ വാങ്ങാന്‍ പോയപ്പോള്‍ ആണ് ഈ ദുര്യോഗം. കാര്‍ നിര്‍ത്തി ബ്രേക് ഫാസ്റ്റ് വാങ്ങി ഡ്രൈവര്‍ വന്നപ്പോള്‍ കാര്‍ പോയിട്ട് കാറിന്‍റെ ബ്രേക് പോലും സ്ഥലത്തില്ല. കിട്ടിയ സമയം കൊണ്ട് കള്ളന്‍ കാറുമായി കടന്നു കളഞ്ഞെന്ന് സാരം.

കള്ളന്‍ കവര്‍ന്നെടുത്തത് മൊറെയ്ല്‍സിന്‍റെ വെറുമൊരു ഔദ്യോഗികവാഹനമല്ല. വെനസ്വേല പ്രസിഡന്‍റ് ഹ്യൂഗോ ചാവേസ് സമ്മാനിച്ചതാണ് മോഷണംപോയ വാഹനം. മൊറെയ്ല്‍സ് ഉപയോഗിച്ചിരുന്ന ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ അടക്കം 16 വാഹനങ്ങള്‍ 2008 ല്‍ ഹ്യൂഗോ ചാവേസ് സമ്മാനിച്ചിരുന്നു.

അതേസമയം, മോഷണം പോയ വാഹനത്തെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. മോഷ്ടിച്ചയാളെക്കുറിച്ച് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :