വിലകുറഞ്ഞ കാറിറക്കാന്‍ ടൊയോട്ടയും

മുംബൈ| WEBDUNIA| Last Modified വ്യാഴം, 29 ഏപ്രില്‍ 2010 (11:21 IST)
ലോകത്തെ പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ കിര്‍ലോസ്കര്‍ മോട്ടോര്‍സും ഇന്ത്യന്‍ വിപണിയില്‍ വിലകുറഞ്ഞ കാറിറക്കാന്‍ ലക്‍ഷ്യമിടുന്നു. എതിയോസ് എന്ന പേരിലായിരിക്കും ടൊയോട്ടയുടെ ചെറുകാര്‍ വിപണിയിലെത്തുക. അതേസമയം, ടൊയോട്ടയുടെ മിക്ക മോഡല്‍ വാഹനങ്ങളുടെയും ഗുണമേല്‍മയിലുള്ള പ്രശ്നങ്ങള്‍ വര്‍ധിച്ചുവരികയാണ്. വിപണിയിലെ മിക്ക മോഡല്‍ വാഹനങ്ങളും നിരവധി പ്രശ്നങ്ങളെ തുടര്‍ന്ന് ടൊയോട്ട പിന്‍‌വലിച്ചുക്കൊണ്ടിരിക്കുകയാണ്.

ഇതിനാല്‍ തന്നെ ചെറുകാര്‍ നിര്‍മ്മാണവും ടൊയോട്ടയ്ക്ക് മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി തുടരുകയാണ്. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മോഡലുകളുടെ പ്രശ്നങ്ങള്‍ പുതിയ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെ ബാധിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ടൊയോട്ട ബ്രസീലില്‍ നിന്ന് ഒരു ലക്ഷത്തോളം കാറുകള്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. ടൊയോട്ടയുടെ കൊറൊല്ല മോഡല്‍ കാറുകളാണ് തിരിച്ചെടുക്കുക. വാഹനത്തിന്റെ ആക്സിലേറഷനിലുള്ള പ്രശ്നമാണ് ഇത്രയും കൂടുതല്‍ കാറുകള്‍ തിരിച്ചെടുക്കുന്നതെന്ന് ജാപ്പനീസ് കമ്പനിയായ ടൊയോട്ട അറിയിച്ചു.

ടൊയോട്ടയുടെ സിയന്ന മിനിവാനുകളും തിരിച്ചെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിരവധി പ്രശ്നങ്ങളെ തുടര്‍ന്ന് യു എസില്‍ നിന്ന് 600,000 വാനുകളും കാനഡയില്‍ നിന്നും 270,000 വാനുകളാണ് തിരിച്ചെടുത്തത്. സ്‌പെയര്‍ ടയര്‍ കരിയര്‍ തുരുമ്പെടുത്ത് നശിക്കുന്നതിനെ തുടര്‍ന്നാണ് മിനിവാനുകള്‍ തിരിച്ചെടുത്തത്. 1998 മുതല്‍ 2010 വരെ വര്‍ഷങ്ങളില്‍ വിപണിയിലിറങ്ങിയ വിവിധ മോഡല്‍ വാനുകളാണ് തിരിച്ചെടുത്തത്.

ടൊയോറ്റയുടെ നിരവധി മോഡല്‍ വാഹനങ്ങള്‍ ഇതിന് മുമ്പും തിരിച്ചെടുത്തിരുന്നു. ബ്രേക്ക് പാഡുകളുടെയും ഫ്‌ളോര്‍ മാറ്റുകളുടെയും നിലവാരമില്ലായ്മ കാരണം ലെക്‌സസ്, കൊറോള തുടങ്ങി മോഡല്‍ കാറുകള്‍ ടൊയോട്ട നേരത്തെ തിരിച്ചു വിളിച്ചിരുന്നു. കുറഞ്ഞ കാലത്തിനിടയ്ക്ക് 80 ലക്ഷത്തോളം കാറുകളാണ് ടൊയോട്ട തിരിച്ചെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :