സത്യത്തില്‍ തസ്ലീമ നസ്രീന്‍ എഴുതിയതെന്ത്?

അരുണ്‍ വാസന്തി

Muslim
WEBDUNIA|
PRO
PRO
മുസ്ലീങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള ലേഖനം ഒരു കന്നഡ ദിനപത്രം പ്രസിദ്ധീകരിച്ചതിനാണ് കര്‍ണാടകയില്‍ പലയിടത്തും അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. ഔട്ട്‌ലുക്ക് മാഗസിനില്‍ തസ്ലീമ നസ്രീന്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷയായിരുന്നു ഈ ലേഖനം. യാഥാസ്ഥിതിക മുസ്ലീം ചിന്താഗതിക്കെതിരെയുള്ള ആഞ്ഞടിക്കലായിരുന്നു ആ ലേഖനത്തിലുടനീളം. 2007-ലാണ് ഔട്ട്‌ലുക്ക് ഈ ലേഖനം പ്രസിദ്ധീകരിച്ചത്.

താന്‍ അങ്ങിനെയൊരു ലേഖനം എഴുതിയിട്ടില്ലെന്ന് തസ്‌ലിമ പറയുന്നുണ്ടെങ്കിലും തസ്‌ലിമയുടെ സ്വന്തം വെബ്‌സൈറ്റിലും ഔട്ട്‌ലുക്കിലും ഇപ്പോഴും ഈ ലേഖനം ലഭ്യമാണ്. മുസ്ലീം മതാചാരത്തിന്റെ ഭാഗമായ ബുര്‍ഖയ്ക്കെതിരെയാണ് ലേഖനം നിലകൊള്ളുന്നത്. ബുര്‍ഖകള്‍ എരിച്ചുകളയാന്‍ ആഹ്വാനം ചെയ്യുന്ന ഈ ലേഖനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. അത്രയ്ക്കും നിശിതമായ ഭാഷയാണ് ലേഖനത്തിലുടനീളം. ലേഖനം വിവാദമായ സാഹചര്യത്തില്‍ വെബ്‌ദുനിയ മലയാളം ഇതിന്‍റെ തര്‍ജ്ജമ പ്രസിദ്ധീകരിക്കുകയാണ്-

എന്റെ അമ്മ എപ്പോഴും ബുര്‍ഖ ധരിക്കുമായിരുന്നു. അവരുടെ മുഖത്തെ ഒരു നേര്‍ത്ത ആവരണം കൊണ്ട് മറച്ച ബുര്‍ഖ. അത് കൊണ്ട് തന്നെ അമ്മയെ കാണുമ്പോഴെല്ലാം എനിക്ക് വീട്ടിലെ മാംസം സൂക്ഷിക്കുന്ന അലമാരിയെ കുറിച്ച് ഓര്‍മ്മ വരും. ആ അലമാരിക്കും തുണിയോ ലോഹമോ ഉപയോഗിച്ചുള്ള ഒരു വാതില്‍ ഉണ്ടായിരുന്നു. പക്ഷേ രണ്ടിന്റേയും ഉദ്ദേശം ഒന്നുതന്നെയായിരുന്നു. മാം‌സം കേടു കൂടാതെ സൂക്ഷിക്കുക.

യാഥാസ്ഥിതികരായ കുടുംബസാഹചര്യമായിരുന്നു എന്റെ അമ്മയെ ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിതയാക്കി തീര്‍ത്തത്. ബുര്‍ഖ ധരിക്കുകയെന്നാല്‍ അല്ലാഹുവിനെ അനുസരിക്കുകയാണ്. അല്ലാഹുവിനെ അനുസരിച്ചാല്‍, അദ്ദേഹം സന്തോഷവാനാകും, നരകത്തിലെ തീയില്‍ അദ്ദേഹം നിങ്ങളെ വലിച്ചെറിയില്ല. എന്റെ അമ്മ അല്ലാഹുവിനേയും സ്വന്തം പിതാവിനെയും ഒരു പോലെ ഭയപ്പെട്ടിരുന്നു. പലപ്പോഴും ബുര്‍ഖ ധരിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അവരെ പലരും ഭീഷണിപ്പെടുത്തിയിരുന്നു.

സ്വന്തം പിതാവിനെ മാത്രമല്ല അമ്മയ്‌ക്ക് എല്ലാ പുരുഷന്മാരേയും പേടിയായിരുന്നു. അവരുടെ ഭര്‍ത്താവ് പോലും പേടി പ്രതിരൂപമായിരുന്നു, അനുസരിച്ചില്ലെങ്കില്‍ അയാള്‍ക്ക് അമ്മയെ എന്ത് വേണമെങ്കിലും ചെയ്യാമായിരുന്നു.

ഒരു ചെറിയ കുട്ടിയായിരിക്കേ ബുര്‍ഖയെക്കുറിച്ച് എനിക്ക് നിരവധി സംശയങ്ങള്‍ ഉണ്ടായിരുന്നു അതിനാല്‍ അമ്മയെ നിരന്തരം അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു; മാ, ഈ മൂടുപടത്തിനുള്ളില്‍ അമ്മയ്‌ക്ക് ശ്വാസം മുട്ടുന്നില്ലേ? ഇതിനുള്ളില്‍ നിറയെ ഇരുട്ടായി തോന്നുന്നില്ലേ? അമ്മയ്‌ക്ക് ശ്വാസം മുട്ടുന്നില്ലേ? ദേഷ്യം വരുന്നില്ലേ അമ്മയ്‌ക്ക്? ഇത് വലിച്ചെറിയാന്‍ അമ്മയ്‌ക്ക് തോന്നാറില്ലേ? എന്റെ ഈ ചോദ്യങ്ങള്‍ക്കെല്ലാം പലപ്പോഴും അമ്മ നിശബ്ദ്ധത പാലിക്കാറാണ് പതിവ് കാരണം ഇതിനെതിരെ പ്രതികരിക്കാന്‍ പലപ്പോഴും അവര്‍ക്കാകുമായിരുന്നില്ല. പക്ഷേ ഞാന്‍ പ്രതികരിച്ചു. ശക്‍തമായി തന്നെ. എനിക്ക് പതിനാറ് വയസുള്ളപ്പോള്‍ ഒരു ബന്ധു എനിക്ക് സമ്മാനിച്ചത് ബുര്‍ഖയായിരുന്നു അത് ഞാന്‍ വലിച്ചെറിഞ്ഞു.

അടുത്ത പേജില്‍ വായിക്കുക “വിശ്വാസിനികള്‍ ഗുഹ്യഭാഗങ്ങള്‍ കാക്കണം”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :