സത്യത്തില്‍ തസ്ലീമ നസ്രീന്‍ എഴുതിയതെന്ത്?

അരുണ്‍ വാസന്തി

Muslim
PRO
PRO
ഇത് സുഹൃത്തുക്കളുടെയും ശിഷ്യരുടേയും കണ്ണുകളില്‍ നിന്ന് വിശുദ്ധരുടെ പത്‌നിമാരെ രക്ഷിക്കാനുള്ള ഒരു ഉപാധിയായിരുന്നു പിന്നീട് ഇത് എല്ലാ മുസ്ലീം വനിതകള്‍ക്കും ഇത് ധരിക്കേണ്ടി വന്നു. പര്‍ദ്ദ എന്നാല്‍ നിങ്ങളുടെ കണ്ണുകള്‍, കൈയുടെ മണി‌ബന്ധം, കാലുകള്‍ എന്നിവ ഒഴികെ മുഴുവന്‍ ശരീരവും മറയ്‌ക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. ചില സ്‌ത്രീകള്‍ അവരുടെ തലമുടി മാത്രം മൂടുന്നു. പക്ഷേ അത് ഇസ്ലാമിക്ക് പര്‍ദ്ദ സംവിധാനത്തിനകത്ത് ഉള്‍പ്പെടുന്നതല്ല.

പ്രവാചകന്റെ മരണശേഷം ഏതാണ്ട് ഒരു നൂറ്റാണ്ടിനുള്ളില്‍ അറേബ്യന്‍ രാജ്യങ്ങളില്‍ പര്‍ദ്ദ സര്‍വ സാധാരണമായി തീര്‍ന്നു. സ്‌ത്രീകളുടെ സ്വതന്ത്ര ജീവിതങ്ങള്‍ ഹനിക്കപ്പെട്ടു. അവര്‍ വീട്ടിനുള്ളിലും അടുക്കളയിലും കഴിച്ചു കൂട്ടാന്‍ വിധിക്കപ്പെട്ടു.

എന്ത് കൊണ്ട് സ്‌ത്രീകള്‍ പര്‍ദ്ദ ധരിക്കേണ്ടി വരുന്നു? അവര്‍ ലൈംഗിക ഉപകരണം മാത്രമായത് കൊണ്ടാണ് എന്നാണ് ഇതിനുള്ള ഉത്തരം. സ്‌ത്രീകളെ കാണുമ്പോള്‍ പുരുഷന്‍മാര്‍ക്ക് ലൈംഗിക ചോദയുണ്ടാകുന്നു. പക്ഷേ പുരുഷന്റേ ചോദനയ്‌ക്ക് സ്‌ത്രീ എന്തിന് ശിക്ഷ അനുഭവിക്കണം? സ്‌ത്രീകള്‍ക്കും ലൈംഗിക ചോദനകള്‍ ഉണ്ട്. പക്ഷേ പുരുഷന്‍ മാര്‍ പര്‍ദ്ദ ധരിക്കേണ്ടി വരുന്നില്ലല്ലോ? പുരുഷന്‍ സൃഷ്‌ടിച്ച എല്ലാ മതത്തിലും സ്‌ത്രീകളുടെ അവസ്ഥ ഇത് തന്നെയാണ്. അവര്‍ക്ക് സ്വതന്ത്രമായ ഒരു അ‌സ്തിത്വം ഇല്ലാതാക്കുന്നു അവരുടെ അഭിപ്രായങ്ങളേയും ചിന്തകളേയും അടിച്ചമര്‍ത്തുന്നു. പര്‍ദ്ദ മറ്റൊരു തരത്തില്‍ പുരുഷന് നേരെയും ചോദ്യമുണര്‍ത്തുന്നു. സ്‌ത്രീകള്‍ അത് ധരിച്ചില്ലെങ്കില്‍ അവര്‍ക്ക് നേരെ ചാടി വീഴാന്‍ പുരുഷന്‍മാരെല്ലം തയ്യാറായിരിക്കുകയാണെന്നാണ് ഓരോ പര്‍ദ്ദയും വിളിച്ച് പറയുന്നത്. ബുര്‍ഖയില്ലാതെ സ്‌ത്രീകള്‍ കണ്ടാല്‍ പുറത്തുചാടുന്നതാണോ പുരുഷന്റെ ആണത്തം?

പര്‍ദ്ദയെക്കുറിച്ച് യാതൊന്നും ഖുറാനില്‍ പറയുന്നില്ല എന്ന് വാദിക്കുന്ന ഷബാനയോടും കൂട്ടരോടും എനിക്ക് ചോദിക്കാനുള്ളത് ഖുറാനില്‍ അങ്ങനെ പറഞ്ഞാല്‍ അവര്‍ പര്‍ദ്ദ സ്വീകരിക്കാന്‍ അവര്‍ തയ്യാറാകുമോ? പു‌സ്തകത്തില്‍ പറയുന്നതിന് കടക വിരുദ്ധമായിരിക്കും എന്റെ ഉത്തരം. അത് ആര് പറഞ്ഞതായാലും. പര്‍ദ്ദയും ആവരണങ്ങളും സ്‌കാര്‍ഫുകളും സ്‌ത്രീകള്‍ ഒഴിവാക്കണം അവ സ്‌ത്രീത്വതത്തെ അപമാനിക്കുന്നതാണ്. അവരുടെ അസ്തിത്വവും , ബഹുമാനങ്ങളും സ്ഥാനങ്ങളും കവര്‍ന്നെടുക്കുന്നതിനാണ് പര്‍ദ്ദ അവരെ എന്നും അടിമകളാക്കി നിര്‍ത്താനുള്ള ഉപാധി.

ഏതാണ്ട് 1500 വര്‍ഷം മുന്‍പ് ഒരു വ്യക്തിയുടെ സ്വകാര്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പര്‍ദ്ദ നിലവില്‍ വന്നു പക്ഷേ അതിന്റെ ദുരിതം അനുഭവിക്കേണ്ടി വന്നത് ലക്ഷക്കണക്കിന് മുസ്ലീം വനിതകളാണ്. പല പ്രാചീനമായ ആചാരങ്ങളും കാലപ്രവാഹത്തില്‍ മണ്‍‌മറഞ്ഞു പക്ഷേ പര്‍ദ്ദ ഇപ്പോഴും തുടരുന്നു. സ്‌ത്രീയുടെ തല പര്‍ദ്ദയാല്‍ മൂടുന്നുവെന്നാല്‍ അവരുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നില്ലായെന്ന് ഉറപ്പാക്കുകയാണ്. പക്ഷേ അവരുടെ തലച്ചോര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ മതം അടിച്ചേല്‍പ്പിച്ച ഈ മൂടുപടങ്ങള്‍ അവര്‍ എന്നേ വലിച്ചെറിഞ്ഞേനെ!

ഈ വേര്‍തിരിവിനെതിരെ പ്രതികരിക്കുകയാണ് സ്‌ത്രീകള്‍ ചെയ്യേണ്ടത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി അവരുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഈ ദുര്‍‌വിധിയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് വേണ്ടത്. പു‌രുഷന്റെ സ്വാതന്ത്ര്യങ്ങളില്‍ നിന്ന് അവരുടെ സ്വാതന്ത്ര്യം പിടിച്ച് വാങ്ങണം. ഈ അടിച്ചമര്‍ത്തല്‍ ഉപാധി വലിച്ചറിഞ്ഞ് ബുര്‍ഖകള്‍ എരിച്ചു കളയണം.

WEBDUNIA|
(കടപ്പാട് - തസ്ലീമ നസ്രീന്‍, ഔട്ട്‌ലുക്ക് മാഗസിന്‍)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :