പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം > മനോരമയ്ക്കെതിരെ ബ്ലോഗര്‍മാര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മനോരമയ്ക്കെതിരെ ബ്ലോഗര്‍മാര്‍  Search similar articles
‘പോഡ്‌കാസ്‌റ്റ്‌‘ അവകാശവാദം പൊളിയുന്നു
പോഡ്കാസ്റ്റ്
WDWD
മലയാളം ബ്ലോഗര്‍മാര്‍ക്കിടയില്‍ പോഡ്‌കാസ്‌റ്റ്‌ വിവാദം സജീവമാകുന്നു. ടെക്‌റ്റ്‌ സന്ദേശങ്ങള്‍ കൈമാറുന്നതിന്‌ സമാനമായി നെറ്റിലൂടെ ശബ്ദം പ്രസിദ്ധീകരിക്കുന്ന പ്രക്രീയയെ പോഡ്‌കാസ്‌റ്റ്‌ എന്ന്‌ ഏകദേശമായി നിര്‍വ്വചിക്കാം.

മലയാളത്തില്‍ ആദ്യമായി പോഡ്‌കാസ്‌റ്റ്‌ അവതരിപ്പിക്കുന്നു എന്ന അവകാശവാദവുമായി മനോരമ ഓണ്‍ലൈന്‍ രംഗത്ത്‌ എത്തിയതാണ്‌ ബ്ലോഗര്‍മാരുടെ പ്രതിഷേധത്തിന്‌ കാരണമായത്‌.

മനോരമ ഇപ്പോള്‍ അവതരിപ്പിച്ച പോഡ്‌കാസ്‌റ്റ്‌ സേവനം 2005 മുതല്‍ നല്‌കി വരുന്ന സ്വകാര്യ വ്യക്തികള്‍ ഉണ്ടെന്നാണ്‌ ഇവര്‍ ചൂണ്ടികാട്ടുന്നത്‌. മലയാളത്തില്‍ ആദ്യമായി അവതരിച്ച പൊഡ്‌കാസ്റ്റ്‌ ‘എം-പോഡ്‌’ എന്ന ചുരക്കപ്പേരിലാണ്‌ അറിയപ്പെട്ടത്‌.

തിരുവനന്തപുരത്ത്‌ നടന്ന ബ്ലോഗര്‍മാരുടെ കൂട്ടായ്‌മയില്‍ അടക്കം എം-പോഡിനെ കുറിച്ചും മറ്റും വിശദമായ ചര്‍ച്ച നടന്നിരുന്നു.

ബ്ലോഗര്‍മാര്‍ ഇത്രയധികം സജീവമാകുന്നതിന്‌ മുമ്പ്‌ തന്നെ എം-പോഡ്‌ നിലവിലുണ്ടായിരുന്നു. മലയാള ശബ്ദവീചികളെ ലോകം മുഴുവന്‍ ലഭ്യമാക്കുന്നതിന്‌ എം പോഡ്‌ സഹായകമായിരുന്നു.
1 | 2  >>  
കൂടുതല്‍
പ്രൊഫ .വാസുദേവന്‍പോറ്റിക്ക് ഇന്ന് ശതാഭിഷേകം
വിക്ടോറിയ റാണിയുടെ സ്വകാര്യതയും വിറ്റു
പൊട്ടിത്തെറിക്കുന്ന സത്യങ്ങള്‍!
വിസ്മരിക്കരുത് രാമലിംഗം പിള്ളയെ
കാറുകളുടെ കളിത്തോഴന്‍ - ഫോര്‍ഡ്
ജീന്‍സ് ചാരിത്ര്യ പടച്ചട്ടയല്ല !