കാറുകളുടെ കളിത്തോഴന്‍ - ഫോര്‍ഡ്

WEBDUNIA|
മിഷിഗണിലെ ഡിയര്‍ബോണ്‍ പട്ടണത്തിനടുത്ത് സമൃദ്ധമായ കൃഷിയിടങ്ങളുള്ള കര്‍ഷക കുടുംബത്തില്‍ നിന്നാണ് ഒരു ചെറുപ്പക്കാരന്‍ ലോകത്തിന്‍റെ നെറുകയിലേക്ക് വണ്ടിയോടിച്ച് കയറിയത്.

ചെറുപ്പക്കാരനെ നമുക്ക് ഹെന്‍ട്രിഫോഡെന്നും അവന്‍റെ സ്വപ്നസഞ്ചാരത്തെ ഫോഡ് മോട്ടോര്‍ കമ്പനിയെന്നും വിളിക്കാം. 1863ല്‍ ജനിച്ച ഫോഡിന്‍റെ ജന്മദിനമാണ് ജൂലൈ 30.

വില്യമിന്‍റെയും മേരിഫോഡിന്‍റെയും ആറു മക്കളില്‍ മൂത്തവനായി ഹെന്‍ട്രി ഫോഡ് ജനിച്ചു. കുട്ടിക്കാലത്തു തന്നെ യന്ത്രപ്പണിയില്‍ താത്പര്യമുണ്ടായിരുന്ന ഫോഡ് അച്ഛന്‍റെ കടയില്‍ പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ചു.

13-ാം വയസ്സിലാണ് സ്വയം ഓടുന്ന ഒരു വണ്ടി - ആവിയന്ത്രത്താല്‍ സ്വയം ചലിക്കുന്ന വണ്ടി ഫോഡ് കണ്ടത്.

1879ല്‍ ഫ്ളവര്‍ ബ്രദേഴ്സ് കമ്പനിയില്‍ മെക്കാനിക്ക് സഹായിയായി ചേര്‍ന്നു. 1882ല്‍ ഡിയര്‍ ബോണിലേക്ക് മടങ്ങിയെത്തി സ്വന്തം കമ്പനിയില്‍ പണിയെടുത്തു. അവിടെ ഫോഡ് വികസിപ്പിച്ചെടുത്ത വലിപ്പം കുറഞ്ഞ ബസ്റ്റിംഗ് ഹൗസ് ആവിയന്ത്രം ഫോഡിന് പുതിയ തുടക്കം നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :