വികലമാക്കി മാറ്റുന്ന ഭാരതീയ പൈതൃകം

കെ. ചന്ദ്രഹരി

chandrahari
FILEFILE
ഹിന്ദുത്വവാദത്തിന്‍റെ പോഷകവര്‍ദ്ധന ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ ഒരു ഭാരതീയ ശാസ്ത്രപൈതൃക പ്രചാരണ പ്രസ്ഥാനം പ്രസിദ്ധീകരിച്ച ഏതാനും കൃതികള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന അബദ്ധധാരണകളാണ്‌ ഈ ലേഖനത്തിന്‌ പ്രേരകം.

പ്രസ്ഥാനത്തിന്റെ മാസ്റ്റര്‍പീസെന്ന്‌ പറയാവുന്ന 'ഭാരതീയ ശാസ്ത്ര പൈതൃകം' എന്ന നാനൂറ്‌ പുറങ്ങളുള്ള ഡോ. എന്‍. ഗോപാലകൃഷ്ണന്റെ കൃതി ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്ന മാഷെല്‍കറുടെ ആമുഖത്തോടെയാണ്‌ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്‌. ഉള്ളടക്കമെന്തെന്നറിയാതെ മാഷെല്‍ക്കര്‍ ചെയ്ത അബദ്ധമാണ്‌ ഈ കൃതിക്ക്‌ നല്‍കിയിരിക്കുന്ന അഭിനന്ദനങ്ങള്‍.

ഗവേഷണം, ശാസ്ത്രം പ്രചരിപ്പിക്കുക, ഭാരതീയ പൈതൃകം മുതലായ സദുദ്ദേശങ്ങളെ മുന്‍നിര്‍ത്തി ഹിന്ദുത്വവാദികളുടെ സ്ഥാപിത താല്‍പര്യങ്ങളെ വളര്‍ത്തിയെടുക്കുന്നതിന്‌ അനുയോജ്യമായ ഇടുങ്ങിയ ദേശീയതയും ദേശീയതയുടെ മുഖപ്പണിഞ്ഞ ബ്രാഹ്മണവാദവും പ്രചരിപ്പിക്കുകയാണ്‌ ഈ സംഘടനയുടെ ലക്ഷ്യം.

എത്ര വിചിത്രവും വികലവുമായ ഭാഷ്യമാണ്‌ ഈ സംഘടന ഭാരതീയ ശാസ്ത്ര പൈതൃകത്തിന്‌ നല്‍കുന്നതെന്ന്‌ ബോദ്ധ്യപ്പെടുവാന്‍ താഴെപ്പറയുന്ന പൈതൃക-വാദങ്ങള്‍ ശ്രദ്ധിക്കുക.

1. ദീര്‍ഘവൃത്താകാരമായ ഭൂഭ്രമണപഥത്തിന്‍റെ ഒരറ്റത്ത്‌ സൂര്യന്‍ നില്‍ക്കുന്നു. ഈ വീക്ഷണം തന്നെ ലല്ലാചാര്യന്‍ എഡി 748 ല്‍ എഴുതി വെച്ചിരിക്കുന്നു.,

സ്വോച്ചാത്‌ ഷഡ്ഭാഗാഭ്യധികോ യഥാ തഥാ ഭവതി സ്വനീചസ്യ (sic)

ലല്ലാചാര്യന്‍റെ ഈ ശ്ലോകാര്‍ധത്തിന്‌ ഗോപാലകൃഷ്ണന്‍ നല്‍കുന്ന വ്യാഖ്യാനമാണ്‌ മുകളില്‍ അടിവരയിട്ട്‌ നല്‍കിയിരിക്കുന്നത്‌.

കെപ്ലറുടെ ദീര്‍ഘവൃത്താകാര ഭൂഭ്രമണപഥ സിദ്ധാന്തം (Elliptical Orbits‍) ഏതാണ്ട്‌ ആയിരം വര്‍ഷം മുമ്പ്‌ ലല്ലാചാര്യന്‍ ശിഷ്യധീവൃദ്ധിദം എന്ന ഗ്രന്ഥത്തില്‍ നല്‍കിയിരുന്നു അഥവാ അദ്ദേഹത്തിന്‌ ഭൂമിയുടെ Elliptical Orbits‍ നെപ്പറ്റി തിട്ടമുണ്ടായിരുന്നു എന്നാണ്‌ CSIR (Concil of Scientific and Industrial Research) എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉന്നത ശാസ്ത്രജ്ഞനായ ഡോ. ഗോപാലകൃഷ്ണന്‍ പ്രസിദ്ധീകരണങ്ങളിലൂടെയും ഇതര മാദ്ധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചു വരുന്നത്‌.






WEBDUNIA|
(ഭാരതീയ ശാസ്ത്രനേട്ടങ്ങളായി പലരും കൊട്ടിഘോഷിക്കുന്നത് അബദ്ധങ്ങളാണോ? സത്യത്തില്‍ എന്താണ് യഥാര്‍ത്ഥ ഭാരതീയ ശാസ്ത്ര പാരമ്പര്യം? ഭാരതീയ ശാസ്ത്ര പൈതൃകം എന്ന പുസ്തകത്തിലെ അബദ്ധങ്ങളെ പറ്റി ചന്ദ്രഹരി എഴുതുന്ന പരമ്പര)


.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :