വികലമാക്കി മാറ്റുന്ന ഭാരതീയ പൈതൃകം

കെ. ചന്ദ്രഹരി

WEBDUNIA|
കഴിഞ്ഞ താളില്‍ നല്‍കിയ വ്യാഖ്യാനം വികലവും വികൃതവും അസത്യവുമാണെന്ന്‌ താഴെപ്പറയുന്ന വസ്തുതകള്‍ സൂചിപ്പിക്കുന്നു.

(അ) ശിഷ്യധീവൃദ്ധിദം ഡോ. ഗോപാലകൃഷ്ണന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമിയുടെ (INSA) പകര്‍പ്പവകാശത്തെ അതിലംഘിച്ച്‌ ബിനാ ചാറ്റര്‍ജിയുടെ ഗ്രന്ഥം തന്റെയും തന്റെ സംഘടനയുടെയും പേരില്‍ പകര്‍ത്തിയാണ്‌. എന്നിട്ടും ബിനാ ചാറ്റര്‍ജി നല്‍കുന്ന ശരിയായ വ്യാഖ്യാനത്തെ മറച്ചുവെച്ച്‌ വിദ്യാര്‍ത്ഥികളെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിച്ച്‌ ഭാരതീയ പൈതൃകത്തിന്റെ മാറ്റു കൂട്ടി ഹിന്ദുത്വ-ബ്രാഹ്മണവാദങ്ങള്‍ക്ക്‌ അനുകൂലമായ സാഹചര്യം സമൂഹത്തില്‍ സൃഷ്ടിക്കുവാനാണ്‌ ഡോ. ഗോപാലകൃഷ്ണന്റെ ശ്രമം.

(ആ) ബിനാ ചാറ്റര്‍ജിയുടെ പുസ്തകത്തില്‍ പുറം 228 ല്‍ വ്യക്തമായി പറയുന്നത്‌ ശ്രദ്ധിക്കുക - ശ്ലോകങ്ങള്‍ 7 മുതല്‍ 18 വരെ അനുബന്ധത്തില്‍ വിശദമാക്കുന്നതുപോലെ നീചോച്ചവൃത്തം, പ്രതിവൃത്തം ഇവ സംബന്ധിച്ചവയാണ്‌. തുടര്‍ന്ന്‌ പുറം 310 - 317 വരെ ഇങ്ങനെ രണ്ടുവിധമായ ജ്യാമിതീയ മാതൃകകളുടെ ചര്‍ച്ച വിശദമായി നല്‍കപ്പെട്ടിരിക്കുന്നു. ലല്ലാചാര്യരുടെ ശ്ലോകത്തില്‍ ദീര്‍ഘവൃത്തസൂചകമായ യാതൊന്നും തന്നെ ഇല്ലാതിരിക്കെയാണ്‌ കെപ്ലറുടെ സിദ്ധാന്തത്തെ ഭാരതീയ പൈതൃകമാക്കി അവതരിപ്പിക്കുന്നത്‌.

(ഇ) സൂര്യന്‍ ഭൂമിയോട്‌ നീചോച്ചവൃത്തത്തില്‍ (Epicycle) ഏറ്റവും അകന്ന സ്ഥാനത്തെ മന്ദോച്ചം (equivalent term is apogee) എന്നും ഏറ്റവും അടുത്ത എതിര്‍ബിന്ദുവിനെ നീചം (Perigee) എന്നും പറയുന്നു. ഭാരതീയ ജ്യോതിഃശാസ്ത്രത്തിലെ ഈ വസ്തുത മറച്ചു വെച്ച്‌ മന്ദോച്ചത്തെ ദീര്‍ഘവൃത്താകാരമായ ഭൂമിയുടെ ഭ്രമണപഥത്തിലെ സൂര്യനോടേറ്റവുമകന്ന ബിന്ദുവായി (Aphelion) ആള്‍മാറാട്ടം നടത്തി കപടവ്യാഖ്യാനം നല്‍കുകയാണ്‌ ഈ ശാസ്ത്രജ്ഞന്‍.

(ഈ) നിസ്തുലമായ ബിനാചാറ്റര്‍ജിയുടെ ഗ്രന്ഥത്തിന്‌ അപമാനകരമാണ്‌ ഗ്രന്ഥത്തിന്റെ അനധികൃതമായ കോപ്പിയടിയും സത്യം മറച്ചു വെക്കുന്ന വികല വ്യാഖ്യാനവും.

(ഉ) ഭാരതീയ ശാസ്ത്ര പൈതൃകത്തിലെ വിശദമായ ചര്‍ച്ചയും അബദ്ധങ്ങള്‍ ഉള്‍ക്കൊള്ളുന്നു. മന്ദോച്ചം സംബന്ധിച്ച ഗ്രന്ഥകാരന്റെ ഉപന്യാസത്തിനും പുരാതന ഭാരതീയ മൂല്യം ആധുനിക നിര്‍ണ്ണയത്തോട്‌ കിടപിടിക്കുന്നുവെന്ന വാദത്തിനും യാതൊരു കഴമ്പുമില്ല (പുറം 242).

ക്രിസ്തുവിന്‌ മുമ്പ്‌ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഹിപ്പാര്‍ക്കസ്‌ മുതലുള്ള നിരവധി ജ്യോതിഃശാസ്ത്രജ്ഞന്മാര്‍ ഈവിധ മൂല്യനിര്‍ണ്ണയങ്ങള്‍ നടത്തിയിട്ടുണ്ട്‌. മന്ദോച്ചം, നീചം മുതലായ പുരാതന മൂല്യങ്ങള്‍ ആധുനിക ശാസ്ത്രം കെപ്ലറുടെ ദീര്‍ഘവൃത്തസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന സ്ഥാനങ്ങളോട്‌ താരതമ്യം ചെയ്യപ്പെടുക എന്നതു തന്നെ ശരിയല്ല.

കാരണമെന്തെന്ന് അടുത്ത ഭാഗത്തില്‍ വായിക്കുക...





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :