ബ്രിട്നിയുടെ പിന്നില്‍ അമ്പത് ലക്ഷം!

ലോസ്‌ഏഞ്ചല്‍‌സ്| WEBDUNIA|
PRO
PRO
പോപ് ബ്രിട്നി സ്പിയേഴ്‌സ് ഓണ്‍ലൈന്‍ ലോകത്ത് കുതിക്കുകയാണ്. ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ബ്രിട്നിയുടെ മുന്നേറ്റം റെക്കോര്‍ഡുകള്‍ തകത്തുക്കൊണ്ടിരുക്കുകയാണ്. അതെ, 140 അക്ഷരങ്ങളില്‍ സന്ദേശം കുറിച്ചിടാവുന്ന ട്വിറ്റര്‍ ഇപ്പോള്‍ ബ്രിട്നിയുടെ സാമ്രാജ്യമായി മാറിയിരിക്കുന്നു.

ട്വിറ്ററില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന വ്യക്തിയെന്ന പദവിയാണ് ഈ താരം കൈയടക്കിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്രിട്നിയെ പിന്തുടരുന്നവരുടെ എണ്ണം അമ്പത് ലക്ഷം കവിഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് ഹോളിവുഡ് താരം ആഷ്ടണ്‍ കുച്ചര്‍ക്ക് ആയിരുന്നു പിന്തുടര്‍ച്ചക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

ഏറ്റവും അവസാനം ലഭ്യമായ കണക്കുകള്‍ പ്രകാരം ബ്രിട്നിയെ 5,025,532 പേര്‍ പിന്തുടരന്നുണ്ട്. ആഷ്ടണ്‍ കുച്ചറെ പിന്തുടരുന്നത് 4,991,632 ട്വിറ്റര്‍ അംഗങ്ങളാണ്. ട്വിറ്ററിലെ ഏറ്റവും ജനപ്രിയമായ 100 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന ട്വിറ്റഹോളിക് എന്ന സൈറ്റിലെ വിവരമനുസരിച്ച് ട്വിറ്ററില്‍ മുന്നാം സ്ഥാനത്ത് നില്‍ക്കുന്നത് അമേരിക്കന്‍ കൊമേഡിയനും ടെലിവിഷന്‍ ഹോസ്റ്റും നടിയുമായ എലന്‍ ഡിഴിനെറസിനാണ്; 4,695,272 ഫോളേവേഴ്‌സ്. നാലാം സ്ഥാനത്ത് ലേഡി ഗഗയുമുണ്ട്; 4,265,964 ഫോളേവേഴ്‌സ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളവേഴ്സുള്ളത് മുന്‍ കേന്ദ്ര സഹമന്ത്രി ശശി തരൂരിനാണ്. തരൂരിനെ 791,713 പേര്‍ പിന്തുടരുന്നു. ട്വിറ്റര്‍ ചരിത്രത്തില്‍ ആദ്യമായി അമ്പത് ലക്ഷം ഫോളവേഴ്സിനെ ലഭിച്ച ബ്രിട്നിക്ക് നെറ്റ് ലോകത്ത് നിന്ന് നിരവധി ആശംസാ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഇരുപത്തിയെട്ടുകാരിയായ ബ്രിട്നി സ്പിയേഴ്സ് 2008ലാണ് ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :