ഐപാഡ് വില്‍ക്കാന്‍ ചൈന മൊബൈല്‍

ബീജിംഗ്| WEBDUNIA| Last Modified വെള്ളി, 14 മെയ് 2010 (13:10 IST)
PRO
PRO
ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഐപാഡ് വില്‍ക്കാന്‍ മൊബൈല്‍ പദ്ധതിയിടുന്നു. ലോകത്തിലെ ഏറ്റവും വലിയ സെല്‍ഫോണ്‍ വിതരണ കമ്പനിയായ ചൈന മൊബൈല്‍ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. നിലവില്‍ ആപ്പിളിന്റെ ഐഫോണ്‍ വില്‍പ്പനയ്ക്കൊപ്പം ഐപാഡും വില്‍ക്കാനാണ് ചൈന മൊബൈല്‍ ലക്‍ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് ഇരുകമ്പനികളും ചര്‍ച്ച നടത്തിവരികയാണ്.

ഇരു കമ്പനികള്‍ക്കിടയിലെ സഹകരണ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചൈന മൊബൈല്‍ കമ്പനി വക്താവ് റൈനിയെ ലീ പറഞ്ഞു. അതേസമയം, ചൈന മൊബൈല്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഐപാഡും ഐഫോണും വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചൈന മൊബൈല്‍ പുതിയ ഇലക്ട്രോണിക് ബുക്ക് വികസിപ്പിച്ചെടുത്തതായി കമ്പനി മേധാവി അറിയിച്ചു. എന്നാല്‍, അമേരിക്കയിലും യൂറോപ്പിലും പുറത്തിറക്കിറക്കിയ ഐപാഡ് ഏഷ്യന്‍ വിപണിയില്‍ എത്തിയിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരുള്ള ചൈനയില്‍ തന്നെ ആദ്യം ഐപാഡ് എത്തിക്കാനാണ് ആപ്പിള്‍ ലക്‍ഷ്യമിടുന്നത്.

വീഡിയോ ഗെയിം മുതല്‍ ബ്രൌസിംഗിന് വരെ സഹായിക്കുന്ന ഐപാഡ് ഈ വര്‍ഷം ആപ്പിള്‍ സി ഇ ഒ സ്റ്റീവ് ജോബ്സാണ് അനാവരണം ചെയ്‌തത്. പത്ത് ഇഞ്ച്‌ നീളവും അരയിഞ്ച്‌ കനവുമുള്ള ആപ്പിള്‍ ഐ പാഡില്‍ നിരവധി സേവനങ്ങള്‍ ലഭ്യമാകും. കമ്പ്യൂട്ടറിന്റെയും ഐ പോഡിന്റെയും പ്രവര്‍ത്തനങ്ങള്‍ ഐപാഡിലും സാധ്യമാണ്. ആപ്പിളിന്റെ ജനപ്രിയ ഉല്‍പ്പന്നമായ ഐഫോണിലെ നൂതന സാങ്കേതിക വിദ്യകളും ആപ്പിള്‍ ലാപുകളെ പോലെ വലിപ്പക്കുറവും ചേര്‍ത്താണ്‌ ഐ പാഡ്‌ നിര്‍മ്മിച്ചിരിക്കുന്നത്.

ആപ്പിളിന്റെ തന്നെ സഫാരി ബ്രൌസറില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡ് ഉപയോഗിച്ച് ഇ-മെയില്‍, ഫോട്ടോ ആല്‍ബം എന്നിവ എങ്ങിനെ പ്രവര്‍ത്തിപ്പിക്കാമെന്ന് സ്റ്റീവ് ജോബ്സ് പരിചയപ്പെടുത്തി. വീഡിയോ ഗെയിമും നെറ്റ്‌ ബ്രൗസിങ്ങും ഉള്‍പ്പെടെ പുതിയ വിദ്യകളെല്ലാം ഒന്നിപ്പിക്കുന്ന ഐ പാഡ്‌ ടാബ്‌ലറ്റ്‌ 2010 തന്നെ 50 ലക്ഷത്തോളം വിറ്റഴിയുമെന്നാണു കരുതുന്നത്. 500 യുഎസ്‌ ഡോളര്‍ (25,000 രൂപ) ആണു ഐപാഡിന്റെ വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് ...

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് ഇതുവരെ എത്തിയത് 263 കപ്പലുകള്‍
2024 ഡിസംബര്‍ 3 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി.

വെന്റിലേറ്ററില്‍ കിടന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു; ഇടപെടാതെ ...

വെന്റിലേറ്ററില്‍ കിടന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു; ഇടപെടാതെ നിശബ്ദരായി നോക്കിനിന്ന് നഴ്സുമാര്‍
സംഭവം നടന്ന ശേഷം യുവതി ഭര്‍ത്താവിനോട് പീഡനത്തെക്കുറിച്ച് അറിയിച്ചു

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി
ദുഃഖവെള്ളി ആചരണത്തിന് നാളെ കേരളത്തിലെ എല്ലാ മദ്യശാലകൾ, BEVCO, കൺസ്യൂമർഫെഡ് ...

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് ...

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി
ഗുരുതരമായ ഭീഷണികള്‍ ദമ്പതിമാര്‍ നേരിടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇരുവരും സമൂഹത്തെ ...

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ...

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം
വിന്‍സിയുമായും വിന്‍സിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധമുണ്ട്.