ചൈനയില്‍ ‘സ്വകാര്യത’യിലും പാര്‍ട്ടി നിയന്ത്രണം

ബീജിംഗ്| WEBDUNIA|
PRO
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ നേതാക്കളുടെ ലൈംഗിക ജീവിതത്തിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ്. പങ്കാളികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പാര്‍ട്ടിയെ അറിയിക്കണം എന്നാണ് പുതിയ നിര്‍ദ്ദേശം.

പങ്കാളികളെ മാറ്റുന്നെങ്കില്‍ ആ വിവരവും പാര്‍ട്ടിയെ ധരിപ്പിച്ചിരിക്കണം. പങ്കാളി, കുട്ടികള്‍ എന്നിവരെ കുറിച്ച് ആവശ്യപ്പെടുന്ന വിവരവും നേതാക്കള്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. വിദേശത്തു കഴിയുന്ന പങ്കാളികളെ കുറിച്ചും മക്കളെ കുറിച്ചും പാര്‍ട്ടി നേതാക്കള്‍ വിവരം നല്‍കേണ്ടതുണ്ട്.

മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ സഹായികളായി സ്ത്രീകളെ നിയമിക്കുന്ന പ്രവണത ഇല്ലാതാക്കണമെന്ന് പ്രസിഡന്റ് ഹു ജിന്റാവോ തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അഴിമതിക്കാരാണ് ഇത്തരം നിയമനം നടത്തുന്നത് എന്നും അതിനായി കൂടുതല്‍ തുക ചെലവഴിക്കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടി ഹു ജിന്റാവൊ വാദിക്കുന്നു.

വ്യക്തിഗത വരുമാനം, നിക്ഷേപങ്ങള്‍, കുടുംബത്തിന്റെ വസ്തുവകകള്‍ തുടങ്ങിയ സംബന്ധിച്ച വിവരങ്ങളും സുതാര്യമാക്കാനാണ് നിര്‍ദ്ദേശം. സര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ളവര്‍ നടത്തിയ റിയല്‍ എസ്റ്റേറ്റ് വ്യാപാരങ്ങള്‍ ഭൂമി വില ഉയരാന്‍ കാരണമായി എന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നതാണ് ഇത്തരം നിയന്ത്രണങ്ങള്‍ക്ക് കാരണമാവുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :