വിക്കിപീഡിയ അശ്ലീലം: വിവാദം തുടരുന്നു

ന്യൂയോര്‍ക്ക്| WEBDUNIA|
ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ വിജ്ഞാനശേഖരമായ വിക്കിപീഡിയയിലെ അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ തുടരുകയാണ്. അശ്ലീലത്തിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നിരിക്കുകയാണ്. വിവാദം ശക്തമായതോടെ വിക്കിപീഡിയയിലെ നിരവധി അശ്ലീല ഉള്ളടക്കങ്ങളും ചിത്രങ്ങളും നീക്കം ചെയ്തിട്ടുണ്ട്.

ഇതിനിടെ, ആലോചിക്കാതെ ചിത്രങ്ങളും ഉള്ളടക്കങ്ങളും നീക്കം ചെയ്തതിനെതിരെ വിക്കിപീഡിയ എഡിറ്റര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ കോ-ഫൌണ്ടര്‍ ജിമ്മി വെയില്‍‌സ് അദ്ദേഹത്തിന്‍റെ ഏതാനും സൈറ്റ് അധികാരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യൂസര്‍-ജനറേറ്റഡ് സൈറ്റില്‍ നിന്ന് “അശ്ലീല” ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് നേരത്തെ വെയില്‍‌സ് ആവശ്യപ്പെട്ടിരുന്നു.

കുട്ടികളുമായി ബന്ധപ്പെട്ടുള്ള അശ്ലീലങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി വിക്കി പീഡിയയുടെ സഹ- സ്ഥാപകരില്‍ ഒരാളായ ലാറി ശങ്കറാണ് ആദ്യമായി രംഗത്തെത്തിയത്. ലാറി ശങ്കര്‍ ഇത് സംബന്ധിച്ച് എഫ് ബി ഐയ്ക്ക് പരാതി നല്‍കിയിരുന്നു. വിക്കിപീഡിയയിലെ പാരന്റ് കമ്പനികള്‍ അശ്ലീലം വിതരണം ചെയ്യുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

2002 മുതല്‍ വിക്കിപീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ലാറി ശങ്കര്‍ വിക്കിമീഡിയ കോമ്മന്‍സിന്റെ ഉല്‍പ്പന്നങ്ങളായ വിക്കിപീഡിയ, വിക്സനൊറി, വിക്കി ന്യൂസ്, വിക്കികോട്ട് എന്നിവയ്ക്കെതിരെയാണ് പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇത്തരം സേവനങ്ങളില്‍ കുട്ടികളെ ബന്ധപ്പെടുത്തിയുള്ള അശ്ലീല ചിത്രങ്ങളും വാര്‍ത്തകളും വിവരങ്ങളും നല്‍കിയെന്നാണ് പരാതി.

പരാതി വന്നതിന് ശേഷം കഴിഞ്ഞ ആഴ്ച വിക്കിമീഡിയ കോമ്മണ്‍സ് അധികൃതര്‍ വിക്കിപീഡിയ ലേഖനങ്ങളും നൂറ് കണക്കിന് ചിത്രങ്ങളും നീക്കം ചെയ്തിരുന്നു. വിക്കിപീഡിയയില്‍ ആര്‍ക്കും എപ്പോഴും ചിത്രങ്ങളും ഉള്ളടക്കങ്ങളും ഉള്‍പ്പെടുത്താമെന്നെങ്കിലും അധികൃതര്‍ നിയന്ത്രിക്കാറുണ്ട്.

നിരവധി വിദ്യാര്‍ഥികളും അധ്യാപകരും സ്ഥിരമായി ഉപയോഗിക്കുന്ന വിക്കിപീഡിയ പോലുള്ള സേവനങ്ങള്‍ അശ്ലീലം കുത്തിനിറക്കുന്നത് ശരിയല്ലെന്നും ഇത് എഫ് ബി ഐയുടെ നിയമങ്ങള്‍ക്ക് എതിരാണെന്നും ലാറി ശങ്കര്‍ പറഞ്ഞു. പീഡോഫീലിയ വിവരിക്കുന്ന പേജിലാണ് കൂടുതലായി അശ്ലീലം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയ പീഡോഫീലിയയില്‍ 25 മുതല്‍ മുപ്പതോളം ഉള്ളടക്കങ്ങളില്‍ ചിത്രങ്ങള്‍ സഹിതം കുട്ടികളെ ബന്ധപ്പെടുത്തിയ അശ്ലീലങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനില്‍ ഇത്തരം അശ്ലീലങ്ങള്‍ പതിവാണെങ്കിലും വിക്കിപീഡിയ ഫൌണ്ടേഷന്റെ കീഴിലുള്ള സൈറ്റുകളില്‍ കാണാനിടയാത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശങ്കര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :