ഫേസ്ബുക്ക് സുഹൃത്തിന് മേയറുടെ കിഡ്നി!

ഹാര്‍റ്റ്ഫോര്‍ഡ്| WEBDUNIA|
PRO
PRO
ദുഃഖത്തിലും സന്തോഷത്തിലും പങ്കുചേരുന്ന ഫേസ്ബുക്ക് പലര്‍ക്കും ഇന്ന് സാന്ത്വനത്തിന്റെ മാലാഖയാണ്. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് ഒരാള്‍ക്ക് നല്‍കിയത് ജീവനാണ്. കിഡ്നി നഷ്ടപ്പെട്ട് മരണം മുഖത്തോട് മുഖം നോക്കി നില്‍ക്കുമ്പോഴാണ് ഫേസ്ബുക്ക് സുഹൃത്തിന് തന്റെ കിഡ്നി നല്‍കാമെന്ന വാഗ്ദാനവുമായി ഒരാള്‍ രംഗത്ത് വന്നത്.

അമേരിക്കയിലെ ഈസ്റ്റ് ഹാവനിലെ മുപ്പത്തിയഞ്ചുകാരിയായ മേയര്‍ കാപൊന്‍ അല്‍മനാണ് തന്റെ ഫേസ്ബുക്ക് സുഹൃത്തിന് കിഡ്നി നല്‍കാന്‍ തീരുമാനിച്ചത്. ഇവരുടെ 1600 ഓളം വരുന്ന ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ ഒരാളായിരുന്നു 44 വയസ്സായ കാര്‍ലോസ് സഞ്ചേസ്.

തന്റെ ഫേസ്ബുക്ക് സുഹൃത്തിന്റെ പേജില്‍ കാണാനിടയായ സ്റ്റാറ്റസ് അപ്ഡേഷനാണ് മേയറെ ഇത്തരമൊരു സഹായത്തിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ വന്ന സ്റ്റാറ്റസ് അപ്ഡേഷനില്‍ കാര്‍ലോസ് സഞ്ചേസിന് കിഡ്നി നല്‍കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെന്നായിരുന്നു. ഇത്തരമൊരു വേദനിപ്പിക്കുന്ന സന്ദേശമാണ് വൃക്ക നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മേയര്‍ പറഞ്ഞു.

രണ്ട് ആഴ്ച മുമ്പ് കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. ഇരുവരും സുഖമായിരിക്കുന്നുവെന്നും ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ലോകത്ത് നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഇവരെല്ലാം വിവിധ സഹായങ്ങളാണ് ഫേസ്ബുക്ക് വഴി നടത്തിക്കൊണ്ടിരിക്കുന്നത്. ദുരന്തത്തിലും ദുഃഖത്തിലും പങ്കു ചേരുന്നതിന് ഫേസ്ബുക്ക് നല്‍കുന്ന സഹായം ഏറെ വലുതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :