ജി‌എസ്‌പി‌എല്‍ നാലാംപാദ അറ്റാദായം ഇരട്ടിയായി

അഹമ്മദാബാദ്| WEBDUNIA| Last Modified വെള്ളി, 28 മെയ് 2010 (13:15 IST)
PRO
ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡിന്‍റെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 107.08 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇരട്ടിയിലധികം വര്‍ദ്ധനയാണ് ഇത്.

2008-09 സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 34.7 കോടി രൂപ മാത്രമായിരുന്നു അറ്റാദായമായി രേഖപ്പെടുത്തിയിരുന്നത്. കമ്പനിയുടെ മൊത്തവരുമാനത്തിലും വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 269.9 കോടി രൂപയാണ് ഇക്കുറി നാലാംപാദത്തില്‍ രേഖപ്പെടുത്തിയ മൊത്തവരുമാനം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 136.4 കോടി രൂപയായിരുന്നു മൊത്തവരുമാനമായി രേഖപ്പെടുത്തിയിരുന്നത്.

ബോംബെ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച കണക്കുകളിലാണ് ജി‌എസ്പി‌എല്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി പത്തുരൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് ഒരു രൂപ വീതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

2009-10 സാമ്പത്തികവര്‍ഷം കമ്പനിയുടെ മൊത്തം അറ്റാദായം 413 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടിരട്ടി അധികമാണ് ഈ തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :