അപ്പോളോ ടയറിന് വീണ്ടും വില ഉയരും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 4 മെയ് 2010 (16:53 IST)
രാജ്യത്തെ മുന്‍ നിര ടയര്‍ ഉല്‍പാദകരായ അപ്പോളോ ടയേഴ്സ് ലിമിറ്റഡ് ഉല്‍‌പന്നങ്ങള്‍ക്ക് വീണ്ടും വില ഉയര്‍ത്താന്‍ ഒരുങ്ങുന്നു. ജൂണ്‍ മുതല്‍ 3.5 ശതമാനം വില ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിടുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കമ്പനി ഉല്‍‌പന്നങ്ങള്‍ക്ക് വില ഉയര്‍ത്തുന്നത്.

ഉല്‍‌പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് വില വര്‍ദ്ധിപ്പിക്കാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. അപ്പോളോ വൈസ് ചെയര്‍മാന്‍ നീരജ് കന്‍‌വാര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസവും കമ്പനി ഉല്‍‌പന്നങ്ങള്‍ക്ക് വില ഉയര്‍ത്തിയിരുന്നു.

ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 5.5 ശതമാനം വില വര്‍ദ്ധനയ്ക്കാണ് കമ്പനി പദ്ധതിയിട്ടിരുന്നത്. ഇതിനു പുറമേയാണ് ജൂണില്‍ 3.5 ശതമാനം വില ഉയര്‍ത്തുന്നത്. പ്രകൃതിദത്ത റബ്ബറിന് വില ഉയര്‍ന്നതാണ് നിരക്കുയര്‍ത്താന്‍ പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :