ഇന്ത്യയില്‍ ‘ബിക്കിനി ബേബ്സ്’

PTIPTI
ഇന്ത്യന്‍ സുന്ദരിമാര്‍ക്ക് സൌന്ദര്യ മത്സരങ്ങള്‍ സമ്മാനിച്ച പ്രശസ്തിക്ക് അതിര്‍വര്‍മ്പുകള്‍ ഇടുന്നത് ദുഷ്കരമാണ്. ഐശ്വര്യാ ബച്ചനെ പോലെയുള്ളവര്‍ ഇത്തരം പ്രശസ്തി മങ്ങാതെ സൂക്ഷിക്കാനും മിടുക്ക് കാട്ടി. പക്ഷേ, ഇന്ത്യയില്‍ ഇപ്പോള്‍ ഇത്തരത്തില്‍ ഒരു മത്സരത്തിന് പ്രശസ്തരെ കിട്ടാതെ വിഷമിക്കുകയാണ് .

ഇന്ത്യന്‍ റാമ്പുകളില്‍ ആവേശ തിര ഉയര്‍ത്താനായി ‘മിസ് ബിക്കിനി ഇന്ത്യ’ മത്സരത്തിനും വേദിയൊരുങ്ങുന്നു. മിസ് ഇന്ത്യ, മിസ് വേള്‍ഡ് തുടങ്ങിയ സൌന്ദര്യ റാണി പട്ടങ്ങള്‍ മിക്കതും സ്വന്തമാക്കിയ ഇന്ത്യ പക്ഷേ ഈ മത്സരത്തിനോട് തുടക്കത്തില്‍ തണുത്ത പ്രതികരണമാണത്രേ നടത്തുന്നത്!

അന്താരാഷ്ട്ര പ്രശസ്തിയുള്ള നിക്സന്‍ ഇന്‍ഫോ മീഡിയ അവതരിപ്പിക്കുന്ന മത്സരത്തിന്‍റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കാന്‍ പ്രശസ്തകളെ തേടി കമ്പനി അലയുന്നു! ബിക്കിനി ധരിച്ച് റാമ്പിലെത്താന്‍ ബോളിവുഡ് സൌന്ദര്യ ധാമങ്ങള്‍ മടിക്കുന്നതാണ് നിക്സനെ കുഴക്കുന്നത്.

ഗോവയില്‍ 2007 ഡിസംബറിലാണ് ‘ദ മിസ് ബിക്കിനി ഇന്ത്യാ 2007’ മത്സരം അരങ്ങേറുന്നത്. ഇതിലേക്ക് മത്സരരത്തിന് പുറമെയുള്ള ആകര്‍ഷണീയത കൂട്ടാന്‍ ബോളിവുഡ് സ്വപ്ന സുന്ദരികളായ മലൈക്ക അരോര, ജിയ ഖാന്‍, ഇഷാ ഡിയോള്‍ എന്നിവരെയൊക്കെ കമ്പനി ക്ഷണിച്ചു. എന്നാല്‍, ഇവര്‍ക്ക് ബിക്കിനി മത്സരത്തിന്‍റെ ആകര്‍ഷണ കേന്ദ്രങ്ങളാവാന്‍ താല്‍പര്യമില്ലത്രേ. ഇതു കൊണ്ടൊന്നും നിക്സന്‍ പിന്‍‌വാങ്ങുന്നില്ല. അവര്‍ പുതിയതായി ബിപാഷയെയും നേഹ ധൂ‍പിയയെയും സമീപിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ അടിവസ്ത്രങ്ങളുടെ വിപണിയെ ലക്‍ഷ്യമിട്ടാണ് നിക്സന്‍ ഇന്‍ഫോ മീഡിയ മിസ് ബിക്കിനി മത്സരം നടത്തുന്നത്. ഈ മേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് ഉള്ളതെന്നും കമ്പനി അധികൃതര്‍ പറയുന്നു.

എന്തായാലും അന്താരാഷ്ട്ര പ്രശസ്തി നേടിയ ഒരു ബിക്കിനി മത്സരം സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ അരങ്ങേറിയിട്ട് അധികകാലമായിട്ടില്ല. ഗിന്നസ് റിക്കോഡ് സ്ഥാപിച്ച ഈ മത്സരത്തില്‍ 1010 സുന്ദരിമാരാണ് ബിക്കിനി ധരിച്ച് ഫോട്ടോ ഷൂട്ടിന് എത്തിയത്! ഇന്ത്യയില്‍ എത്ര പേരാവും ബിക്കിനിയില്‍ സൌന്ദര്യം പ്രദര്‍ശിപ്പിക്കാന്‍ എത്തുക എന്ന് കാത്തിരുന്ന് കാണാം.
PRATHAPA CHANDRAN| Last Modified തിങ്കള്‍, 5 നവം‌ബര്‍ 2007 (15:42 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :