മൂക്കൂത്തിയും കമ്മലും

FILEPTI
പൊന്നുംകുടത്തിന് പൊട്ട് ഇല്ലെങ്കിലും മനോഹരിയായിരിക്കും. പക്ഷേ കാതില്‍ പേരിനെങ്കിലും ഒരാഭരണം ഇല്ലെങ്കിലോ? പരമ ബോറെന്നായിരിക്കും കാമുക ഹൃദയങ്ങള്‍ അടക്കി പറയുക.

ഇന്ന് ശരീരം തുളച്ച് ആഭരണങ്ങള്‍ അണിയുക ആചാരത്തിന്‍റെ ഭാഗം മാത്രമല്ല ഫാഷന്‍റെയോ പ്രത്യേക സന്ദേശത്തിന്‍റെയോ ഭാഷകൂടിയാണിത്. ആണ്‍, പെണ്‍ ഭേദമന്യേ എല്ലാവരും ഇത്തരം ആഭരണങ്ങള്‍ അണിയാറുള്ളത്. കാതു മൂക്കും കൂടാതെ പുരികം, പൊക്കിള്‍ ചുഴി, നാക്ക്, തുടങ്ങി ലൈംഗികാവയവങ്ങള്‍ വരെ ഇത്തരത്തില്‍ അലങ്കരിക്കപ്പെടുന്നു. പ്രത്യേക സമൂഹത്തില്‍ പെട്ടവര്‍ അത് വെളിപ്പെടുത്തുന്ന രീതിയില്‍ ഒരേതരം ആഭരണങ്ങളാണ് അണിയുക.

കാത് കുത്ത്

കുഞ്ഞ് പിറന്ന് പന്ത്രണ്ടാം നാളില്‍ കാത് കുത്തുക എന്നത് ദക്ഷിണേന്ത്യയില്‍ നില നിന്ന ആചാരമായിരുന്നു. പിന്നീടത് ഒന്നാം പിറന്നാളിന് മുമ്പ് എന്ന രീതിയിലായി. ആണിനും പെണ്ണിനും ഒരേ പോലെ കാത് കുത്തുന്ന രീതിയായിരുന്നു നില നിന്നിരുന്നത്. ഇന്ന് ഫാഷന്‍ ഭ്രമത്തില്‍ ആണിന്‍റെ ചെവിയിലും ആഭരണം കണ്ടേക്കാം എങ്കിലും പെണ്ണിന് കര്‍ണ്ണാഭരണം ഒഴിച്ചു കൂട്ടാനാവില്ല.

PRATHAPA CHANDRAN|
കാതിന് ഓം എന്ന മന്ത്രാക്ഷരത്തിന്‍റെ രൂപമാണെന്നാണ് കരുതുന്നത്. കാത് കുത്ത് കല്യാണം (കര്‍ണ്ണവേധം) ഒരു ആചാരത്തിന്‍റെ പ്രാധാന്യത്തോടെ ആണ് നടത്തുന്നത്. കാത് കുത്തുന്ന പോലെ തന്നെ മൂക്ക് കുത്തുന്നതും പ്രാധാന്യമര്‍ഹിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :