യെസ് ലേഡീസ്, ആര്‍ യു സീരിയസ്?

ജോയ്സ്

WEBDUNIA|
PRO
“കോണ്‍ഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും വനിതാ നേതാക്കളോട് ഞാന്‍ ഡയറക്ടായി ചോദിക്കുകയാണ്. ആര്‍ യു സീരിയസ്?” - വനിതാസംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പാടത്തും പറമ്പിലും അടുക്കളയിലും ആരാമത്തും സജീവമായപ്പോള്‍ ഉയര്‍ന്ന ഒരു ചോദ്യമാണിത്. ചോദിച്ചത് മറ്റാരുമല്ല, മലയാളത്തിന്‍റെ സാംസ്കാരിക മേഖലയിലെ വേറിട്ട ശബ്ദമായ സിവിക് ചന്ദ്രന്‍. പീരുമേട് എം എല്‍ എയും സി പി ഐ അനുഭാവിയുമായ ഇ എസ് ബിജിമോളോടും, മഹിളാ കോണ്‍ഗ്രസ് നേതാവായ ലതിക സുഭാഷിനോടുമായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്‍റെ സമകാലിക ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആര്‍ യു സീരിയസ്?’. ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും ഒരുപാടുണ്ട് സിവിക് ചന്ദ്രന്‍റെ ഈ ഒറ്റവരി ചോദ്യത്തില്‍. വനിതാസംവരണ ബില്ലിനു വേണ്ടി ബഹളം കൂട്ടുന്ന വനിതാസംഘടനകളോടും രാഷ്ട്രീയത്തില്‍ ഇതിനകം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മോര്‍ച്ച മഹിളകളോടും കോണ്‍ഗ്രസ് മഹിളകളോടുമാണ് ഈ ചോദ്യം. മുപ്പത്തിമൂന്ന് ശതമാനം എന്ന നിശ്ചിത ടാര്‍ജറ്റിലാണോ വനിതകളുടെ കഴിവും പ്രാഗല്‍ഭ്യവും തെളിയിക്കപ്പെടേണ്ടത്. എന്തിനാണ് ഈ ഒച്ചയും വിളിയും. വനിതാസംവരണ ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ കൂടുതല്‍ വനിതകള്‍ ഭരണസിരാകേന്ദ്രങ്ങളിലെത്തുമായിരിക്കും. ടിവിയും ക്ലബ് മീറ്റിംഗുകളും ഒക്കെയായി നടക്കുന്ന കുറേ കൊച്ചമ്മമാര്‍ക്ക് ഇനി പോയിരിക്കാന്‍ പുതിയ ഒരിടമായി എന്ന് ചുരുക്കം.

അതിനപ്പുറത്തേക്ക് ഭരണം എന്തെന്ന് മനസ്സിലാക്കി വരാനും കാര്യങ്ങള്‍ പരിചയപ്പെട്ടു വരാനും തീര്‍ച്ചയായും സ്ത്രീ സമയമെടുക്കും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ 50% സ്ത്രീസംവരണം വരുമ്പോള്‍ പഞ്ചായത്തുകളിലും നഗരസഭകളിലും എത്തിപ്പെടുന്ന ഭൂരിപക്ഷം സ്ത്രീകളും രാഷ്ട്രീയത്തിനോട് വലിയ ചായ്‌വില്ലാത്തവരായിരിക്കും. ചിലരെങ്കിലും പ്രാദേശിക മേഖലകളിലെ നേതാക്കളുടെ കുടുംബിനികളുമായിരിക്കും. അറിയാത്ത കാര്യങ്ങള്‍ ‘അ, ആ....’ പഠിച്ച് വരണം. പഠിക്കട്ടെ, എല്ലാവര്‍ക്കും ഭരണം അറിയാനും ഭരിക്കാനുമുള്ള അവകാശമുണ്ട്. അങ്ങനെയുള്ളവര്‍ ഉയര്‍ന്നു വരണം. രാജ്യത്തിന് മാതൃകയാകുകയും വേണം

പക്ഷേ, അത് സംവരണത്തില്‍ കൂടിയല്ല വേണ്ടത്. ഇന്ത്യ എക്കാലവും കണ്ട മികച്ച പ്രധാനമന്ത്രി ആയിരുന്നു ഇന്ദിരാഗാന്ധി. അവര്‍ ഭരണത്തില്‍ വന്നത് ഒരു സംവരണത്തിന്‍റെയും ആനുകൂല്യത്തിലല്ല (മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ മകള്‍ എന്ന ലേബല്‍ അവരെ സഹായിച്ചു എന്നത് മറക്കുന്നില്ല). ലോകത്തിനു മുമ്പില്‍ മറ്റേതൊരു പുരുഷ പ്രധാനമന്ത്രിയെക്കാ‍ളും തന്‍റേടത്തോടെ അവര്‍ തലയുയര്‍ത്തി നിന്നു. ലോകം അമേരിക്കയുടെ മുമ്പില്‍ ഓച്ഛാനിച്ചു നിന്നപ്പോള്‍ അമേരിക്കയെ വകവെയ്ക്കാതെ സ്വന്തം രാജ്യത്തിന്‍റെ ഭരണം നടത്തിക്കൊണ്ടു പോകാന്‍ ധൈര്യം കാട്ടിയത് ഇന്ത്യയില്‍ ആകെ ഉണ്ടായിട്ടുള്ള ഈ വനിതാപ്രധാനമന്ത്രിയായിരുന്നു.

എന്തിനേറെ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെയും ബ്യൂറോക്രസിയുടെയും തലപ്പത്ത് ഇന്ന് സ്ത്രീകളാണുള്ളത്. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, സ്പീക്കര്‍ മീരാ കുമാര്‍, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, കോണ്‍ഗ്രസ് അധ്യക്ഷ ഗാന്ധി എന്നിവര്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ തലപ്പത്ത് തിളങ്ങുന്ന വനിതാരത്നങ്ങള്‍. വിദേശകാര്യ സെക്രട്ടറി നിരുപമ റാവു ഇന്ത്യന്‍ ബ്യൂറോക്രസിയുടെ തലപ്പത്ത്. കൂടാതെ, ബാനര്‍ജി, കുമാരി ഷെല്‍ജ, അംബിക സോണി തുടങ്ങി വനിതകളുടെ ഒരു നിര തന്നെ കാബിനറ്റിലുണ്ട്. ഇവരാരും മുപ്പത്തിമൂന്ന് ശതമാനത്തിന്‍റെ ആനുകൂല്യവുമായി എത്തിയവരല്ല. രാഷ്ട്രീയമെന്താണെന്ന് മനസ്സിലാക്കി രാഷ്ട്രത്തിനു വേണ്ടി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയുമായി എത്തിയതുമാണ്. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്തി ഡോ. മന്‍മോഹന്‍ സിങ് ആണെങ്കിലും ഏതൊരു തീരുമാനത്തിനും പിന്നിലുള്ള അദൃശ്യശക്തി സോണിയ ഗാന്ധിയെന്ന വനിതയെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോള്‍ വനിതാസംവരണ ബില്‍ രാജ്യസഭയില്‍ പാസാക്കപ്പെട്ടതിന്‍റെ മുഴുവന്‍ ക്രെഡിറ്റും ഇവര്‍ക്കാണ്.

അടുത്തപേജില്‍ - സംവരണത്തിന്‍റെ പാര്‍ശ്വഫലങ്ങള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

മാതാപിതാക്കള്‍ ഒരിക്കലും കുട്ടികളുമായി ഇക്കാര്യങ്ങള്‍ ...

മാതാപിതാക്കള്‍ ഒരിക്കലും കുട്ടികളുമായി ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കരുത്
രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുമായി എല്ലാ കാര്യങ്ങളും സ്വതന്ത്രമായി ചര്‍ച്ച ചെയ്യുന്നത് ...

എളുപ്പത്തിൽ നെയിൽ പോളിഷ് കളയുന്നത് എങ്ങനെ?

എളുപ്പത്തിൽ നെയിൽ പോളിഷ് കളയുന്നത് എങ്ങനെ?
നെയിൽ പോളിഷ് ഇടാത്ത പെൺകുട്ടികൾ കുറവായിരിക്കും. നഖം നീട്ടി വളർത്തി പല നിറത്തിലുള്ള ...

മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ഇക്കാര്യം ...

മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം
ചില ആളുകള്‍ താടി നീട്ടി വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നു എന്നാല്‍ ചിലര്‍ വൃത്തിയായി ഷേവ് ...

മാമ്പഴക്കാല മുന്നറിയിപ്പ്! മായമില്ലാത്ത മാമ്പഴങ്ങള്‍ ...

മാമ്പഴക്കാല മുന്നറിയിപ്പ്! മായമില്ലാത്ത മാമ്പഴങ്ങള്‍ കണ്ടെത്താം
ഇത് മാമ്പഴക്കാലമാണ്. എന്നാല്‍ നല്ല മാമ്പഴത്തോടൊപ്പം വ്യാജന്മാരും വിപണി കയ്യടക്കാറുണ്ട്. ...

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പറ്റിയ സമയം എപ്പോഴാണ്?

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പറ്റിയ സമയം എപ്പോഴാണ്?
ലൈംഗികബന്ധത്തിന് പറ്റിയ സമയം തിരഞ്ഞെടുക്കുന്നത് തികച്ചും വ്യക്തിപരമാണ്. എന്നാൽ ചില ...