കടവനാടിന്‍റെ കവിതാ സൗരഭം

കടവനാട് ജനിച്ചത് ആഗസ്റ്റ് 10ന്

kaLimitam - Kadavanad
FILEFILE
കളിമുറ്റം

""കാര്യമായതു കളിയാണെടാ, ശങ്ക
വേരോടുക്കെടാ ബുദ്ധിരാമ''

എന്ന് വിശ്വസിച്ചതുകൊണ്ടാവാം. തന്‍റെ തെറ്റെന്ന് കവിതകളുടെ സമാഹാരത്തിന് കളിമുറ്റം എന്ന് പേരിട്ടത്. ഇവിടെ കളി കാര്യമാണ്, കര്‍മ്മമാണ്, ജീവിതമാണ്. കവിതയുമാണ്.

ജീവിത മുഖങ്ങളെപോലും അസ്വസ്ഥമാക്കുന്നതാണ് കലാവിദ്യ. സകലജീവിതദുരിതങ്ങളും യുദ്ധങ്ങളും നിറഞ്ഞ മഹാഭാരതം നമുക്ക് ആസ്വാദ്യമാവുന്നത് അതു കലയായി മാറിയതുകൊണ്ടാണ്.

കടവനാടും ജീവിതമനുഭവങ്ങളെ ദുഃഖങ്ങളെ കലയാക്കി കവിതയാക്കി മാറ്റുന്നു. എന്നിട്ടു പറയുന്നു.

കടഞ്ഞെടുത്തോന്‍ കണ്ണീരൊക്കെ-
കവിതാ മാധുരിയായ്
കറന്നുയോന്‍ക ഹിതം പോന്‍.....''

എന്ന്.

പൊന്നാനിയിലെ ഉള്‍നാടന്‍ ഗ്രാമമായിരുന്ന കടവനാട്ടു നിന്നും വന്ന് ജോലിയും പത്രപ്രവര്‍ത്തനവുമായി കോഴിക്കോട്ട് നഗരത്തില്‍ ജീവിതത്തിന്‍റെ മുക്കാല്‍ ഭാഗം കഴിച്ചു കൂട്ടിയിട്ടും കടവനാട് കുട്ടികൃഷ്ണന്‍ തനി ഗ്രാമീണനായി നിലനിന്നു.

എന്‍റെ ലോകം ചെറുതാണ്. എന്‍റെ ഗ്രാമത്തിന്‍റെ വര്‍ണങ്ങളും ശബ്ദങ്ങളും ഞാന്‍ ചവിട്ടിപ്പോന്ന വഴി കണ്ടുമുട്ടിയ ആളുകള്‍, എന്‍റെ സ്വപ്നങ്ങള്‍ എന്‍റെ വീഴ്ചകള്‍, ചുറ്റം കണ്ട ജീവിത വൈചിത്രങ്ങള്‍, എന്‍റെ വിചാരണപുളകങ്ങള്‍ ഇവയെല്ലാമാണ് സ്വാഭാവികമായും എന്‍റെ കവിതകളുടെ ഉള്ളടക്കം എന്ന് അദ്ദേഹം തന്നെ പറഞ്ഞുവെച്ചിട്ടുണ്ട്.

കോഴിക്കോട് കടപ്പുറം റോഡിലെ പിയേഴ്സ് ലസ്ലിയില്‍ ഉദ്യോഗസ്ഥനായിരിക്കെ കടവനാട് നിര്‍വ്വഹിച്ച ചരിത്രദൗത്യമായിരുന്നു, മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ ബാലപംക്തി കൈകാര്യം ചെയ്യുന്ന കുട്ടേട്ടനാവുക എന്നത്.

അദ്ദേഹം മനോരമയിലേക്ക് മാറിയതില്‍ പിന്നെയാണ് കുഞ്ഞുണ്ണിമാഷ് കുട്ടേട്ടനായത

T SASI MOHAN|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :