സ്ത്രീകളിലെ രതിമൂര്‍ച്ഛയും രഹസ്യങ്ങളും

WEBDUNIA|
PRO
‘സ്ത്രീകളിലെ രതിമൂര്‍ച്ഛ’ എന്നും ഗവേഷകര്‍ക്ക് ഇഷ്ടവിഷയമാണ്. എന്നും എപ്പോഴും പഠനങ്ങള്‍ നടക്കുന്ന വിഷയം. ദിനം‌പ്രതി പുതിയ കണ്ടെത്തലുമായി ഡോക്ടര്‍മാരും ഗവേഷകരും എത്തുന്നു. സ്ത്രീയെ എങ്ങനെ ആനന്ദിപ്പിക്കാമെന്ന കാര്യത്തില്‍ നടക്കുന്ന ഇത്തരം പഠനങ്ങള്‍ക്ക് പുരുഷന്‍‌മാരും എന്നും താല്‍പ്പര്യം കാണിച്ചിട്ടുണ്ട്.

സ്ത്രീകളിലെ രതിമൂര്‍ച്ഛയെ സംബന്ധിച്ച രഹസ്യങ്ങളെക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങളും വിപണിയിലുണ്ട്. ഇതാ ഈ വിഷയത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍:

1. രതിമൂര്‍ച്ഛ അത്ര എളുപ്പമല്ല. മിക്ക സ്ത്രീകള്‍ക്കും ഭഗശിശ്നികയിലോ ജി സ്പോട്ടിലോ 20 മിനിട്ടോളം ഉദ്ദീപനം ഉണ്ടായാല്‍ മാത്രമേ രതിമൂര്‍ച്ഛ ഉണ്ടാവാറുള്ളു. ഇത് പൂര്‍വ്വ ലീലകള്‍ വഴിയോ സംഭോഗം വഴിയോ ആവാം. എന്നാല്‍ സ്ത്രീകളില്‍ 24 മുതല്‍ 37 വരെ ശതമാനം പേര്‍ക്ക് രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയാറില്ല. മരുന്നുകളുടെ ഉപയോഗമോ ദുരുപയോഗമോ, മാനസിക പ്രയാസങ്ങളോ, അമിത മദ്യപാനം, പുകവലി എന്നിവയോ ആര്‍ത്തവ വിരാമമോ ഒക്കെ ഇതിന് കാരണമാകുന്നു.

2. രതിമൂര്‍ച്ഛ സംബന്ധമായ തകരാറുകള്‍ ഉള്ളവര്‍ക്ക് പ്രശ്ന പരിഹാരത്തിനായി ചില കുറുക്കുവഴികള്‍ ഉണ്ട്. ഇതിലൊന്ന്, കോഗ്നിറ്റി ബിഹേവിയറല്‍ തെറാപ്പി എന്ന മന:ശാസ്ത്ര ചികിത്സയാണ്. മറ്റൊന്ന് ടെസ്റ്റോ സ്റ്റെറോണ്‍ ഉപയോഗിച്ചുള്ള ഹോര്‍മോണ്‍ ചികിത്സ.

3. സ്ത്രീകളിലെ രതിമൂര്‍ച്ഛ ഗര്‍ഭധാരണം എളുപ്പമാക്കുന്നു. സന്താനോത്പ്പാദന പ്രക്രിയ എളുപ്പത്തില്‍ നടക്കാനുള്ള ഒരു ശാരീരിക പ്രക്രിയയാണ് രതിമൂര്‍ച്ഛ എന്നാണ് ചില ഗവേഷകര്‍ പറയുന്നത്. രതിമൂര്‍ച്ഛാ സമയത്ത് ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ കൂടിയ അളവില്‍ ഉണ്ടാവുന്നു. ബീജത്തെ അണ്ഡത്തിലേക്ക് അനുനയിച്ച് കൊണ്ടുപോകാനുള്ള യോനീ നാളത്തിന്‍റെ ശേഷിയെ ഇത് വര്‍ദ്ധിപ്പിക്കുന്നു.

4. സ്വയംഭോഗം നല്ലതാണ്. കാരണം, സ്വയംഭോഗത്തിനൊടുവില്‍ എന്തായാലും രതിമൂര്‍ച്ഛയില്‍ എത്തിച്ചേരുമല്ലോ! ഒരുതരത്തില്‍ സ്വയംഭോഗം ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ചില ഗവേഷണങ്ങളുടെ സൂചന. ആര്‍ത്തവ സംബന്ധമായ കൊളുത്തിപ്പിടിത്തം, മറ്റ് ശാരീരിക വേദനകള്‍ എന്നിവ കുറയ്ക്കാന്‍ രതിമൂര്‍ച്ഛയ്ക്ക് കഴിയും. അതേ പോലെ തന്നെ മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കാനും അതിനു സാധിക്കും.

5. രതിമൂര്‍ച്ഛ രോഗങ്ങള്‍ മാറ്റാന്‍ ഉതകും. പ്രാചീന ഗ്രീസിലേതു മുതല്‍ ഫ്രോയിഡിന്‍റേതു വരെയുള്ള കാലത്ത് ഹിസ്റ്റീരിയ പോലുള്ള രോഗങ്ങള്‍ മാറ്റാനായി ഡോക്‍ടര്‍മാര്‍ സ്ത്രീയില്‍ രതിമൂര്‍ച്ഛ ഉണ്ടാക്കുകയും അങ്ങനെ രോഗം മാറ്റാനുള്ള പുതിയ വഴി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. 1800കളുടെ ഒടുവില്‍ മുതല്‍ വൈബ്രേറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചായിരുന്നു ഇങ്ങനെ കൃത്രിമമായ രതിമൂര്‍ച്ഛ ഉണ്ടാക്കിയിരുന്നത്. ഇപ്പോള്‍ ഫലപ്രദമായ ആധുനിക ഉപകരണങ്ങള്‍ വിപണിയിലുണ്ട്.

ജോണ്‍ ഹോപ്‌കിന്‍സ് യൂണിവേഴ്‌സിറ്റി പ്രസ് പുറത്തിറക്കിയ ‘രതിമൂര്‍ച്ഛയുടെ ശാസ്ത്രം’ എന്ന പുസ്തകത്തില്‍ ന്യൂറോ ശാസ്ത്രകാരന്‍ ബാരി ആര്‍ കോമിസാരുഖ്, ആന്തരിക ഗ്രന്ഥി വിദഗ്ധന്‍ കാര്‍ലോസ് ബെയര്‍ ഫ്ലോറസ്, സെക്സ് ഗവേഷകന്‍ ബെവെര്‍ലി വിപ്പിള്‍ എന്നിവര്‍ സ്ത്രീകളിലെ രതിമൂര്‍ച്ഛയെക്കുറിച്ചുള്ള ഒട്ടേറെ പഠനരഹസ്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :