വെരി ടേസ്റ്റി കോക്കനട്ട് കേക്ക്

WEBDUNIA| Last Modified ഞായര്‍, 25 ജനുവരി 2009 (11:32 IST)


സ്പെഷ്യല്‍ കോക്കനട്ട് കേക്കുണ്ടാക്കാന്‍ പഠിക്കാം.

ചേരുവകള്‍:

തേങ്ങ (തിരുമ്മി ഉണക്കിയത്) - 3 കപ്പ്
നെയ്യ് - 300 ഗ്രാം
മുട്ട - 7
വാനില എസന്‍സ് - 2 ടീസ്പൂണ്‍
അണ്ടിപരിപ്പ് - 6
ഉണക്കമുന്തിരി - 6
പഞ്ചസാര - 2 കപ്പ്
മൈദ മാവ് - 2 1/2 കപ്പ്
ബേക്കിംഗ് പൌഡര്‍ - 2 ടീസ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക്ക് - 1 1/2 കപ്പ്

പാകം ചെയ്യുന്ന വിധം:

തേങ്ങയും പഞ്ചസാരയും നന്നായി പൊടിക്കുക. അതിലേക്ക് മൈദ, ബേക്കിംഗ് പൌഡര്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, വാനില, നെയ്യ് എന്നിവ ചേര്‍ത്ത് നന്നായി പതപ്പിക്കുക. അതിനുശേഷം മുട്ട പതപ്പിച്ചതും ചേര്‍ത്ത് നന്നായി പതപ്പിക്കുക. ഈ ചേരുവകള്‍ നേരത്തെ ചൂടാക്കിയ ഓവനില്‍ 160 സെന്റീ ഗ്രേഡ് ചൂടില്‍ ഒരു മണിക്കൂര്‍ ബേക്ക് ചെയ്യുക. ബേക്ക് ചെയ്യുന്നതിനുമുമ്പ് ചേരുവകളുടെ മുകളില്‍ അണ്ടിപരിപ്പ്, ഉണക്ക മുന്തിരിങ്ങ എന്നിവ വിതറുക. ബേക്ക് ചെയ്തതിനുശേഷം തണുപ്പിച്ച് ഉപയോഗിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :