2012ലെ ഏറ്റവും നല്ല സിനിമ!

WEBDUNIA|
PRO
റിലീസുകളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ഏറെ മുന്നേറ്റം നടത്തിയ വര്‍ഷമായിരുന്നു 2012. ക്വാളിറ്റിയുള്ള സിനിമകളുടെ എണ്ണവും വര്‍ദ്ധിച്ചു എന്ന് സന്തോഷപൂര്‍വം പറയാം. ന്യൂ ജനറേഷന്‍ സിനിമകളെന്ന പേരില്‍ ചില തട്ടിപ്പ് ചിത്രങ്ങള്‍ വന്നതൊഴിച്ചാല്‍ മലയാള സിനിമയ്ക്ക് ഈ വര്‍ഷം എന്തുകൊണ്ടും പ്രതീക്ഷ നല്‍കുന്നു.

സൂപ്പര്‍താരങ്ങളില്‍ മോഹന്‍ലാലും ദിലീപും മിന്നിത്തിളങ്ങി. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ താരപദവി തന്നെ പരുങ്ങലിലായി. സുരേഷ്ഗോപി ഒരു ചാനല്‍ ഷോയിലും മമ്മൂട്ടിക്കൊപ്പം ഒരു ബിഗ്ബജറ്റ് ചിത്രത്തിലും മാത്രമായി ഒതുങ്ങി. ജയറാമിന് നേട്ടമുണ്ടാക്കാനായില്ല. പൃഥ്വിരാജും തന്‍റെ താരപദവി തകര്‍ക്കുന്ന ചിത്രങ്ങളില്‍ സജീവമായിരുന്നു, അതിന് അപവാദമായി ഒരു സിനിമ മാത്രം.

ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്‍മാന്‍ എന്നീ യുവതാരങ്ങള്‍ തുടര്‍വിജയങ്ങള്‍ സൃഷ്ടിച്ചു എന്നതും ലാല്‍ ജോസ്, ആഷിക് അബു എന്നീ സംവിധായകര്‍ പ്രേക്ഷകരുടെ മനംനിറച്ച ഒന്നിലേറെ സിനിമകള്‍ സമ്മാനിച്ചു എന്നതും മറക്കാവുന്നതല്ല. പുതിയ തീരങ്ങളിലൂടെ സത്യന്‍ അന്തിക്കാട് നിരാശപ്പെടുത്തിയതും ഈ വര്‍ഷം തന്നെ.

ഒഴിമുറി, ഇത്രമാത്രം, ഇവന്‍ മേഘരൂപന്‍, മഞ്ചാടിക്കുരു, ആകാശത്തിന്‍റെ നിറം തുടങ്ങിയ നല്ല സിനിമകളുടെ സാന്നിധ്യം കൊണ്ടും 2012 ശ്രദ്ധേയമായി. എന്നാല്‍, കൊമേഴ്സ്യല്‍ വിജയം കൂടി കണക്കിലെടുത്ത് ഈ വര്‍ഷത്തെ മികച്ച സിനിമകളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് മലയാളം വെബ്‌ദുനിയ. ഈ തിരഞ്ഞെടുപ്പില്‍ വായനക്കാര്‍ക്ക് യോജിപ്പും വിയോജിപ്പും ഉണ്ടാകും. അവ കമന്‍റുകളായി രേഖപ്പെടുത്തുക. നല്ല ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു.

അടുത്ത പേജില്‍ - തുറന്നുപറച്ചിലുകള്‍ പണം‌വാരി!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :