ആഗസ്റ്റ് 15 തകര്‍ന്നു, ക്രിസ്ത്യന്‍ ബ്രദേഴ്സ് വാഴുന്നു!

തിങ്കള്‍, 28 മാര്‍ച്ച് 2011 (13:25 IST)

PRO
ഏറെ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി - ഷാജി കൈലാസ് ചിത്രം ‘ആഗസ്റ്റ് 15’ തകര്‍ന്നു. ‘ദ്രോണ’യ്ക്ക് ശേഷം നിര്‍മ്മാതാവ് എം മണിക്ക് മറ്റൊരു ആഘാതം കൂടി. ആവേശം ജനിപ്പിക്കാത്ത തിരക്കഥയാണ് ആഗസ്റ്റ് 15ന്‍റെ കഥകഴിച്ചത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയ്ക്ക് തിയേറ്ററില്‍ ഒരു ചലനവും സൃഷ്ടിക്കാനായില്ല.

ഷാജി കൈലാസ് തന്‍റെ സിനിമകളുടെ തിരക്കഥ തയ്യാറാക്കുന്നതിന് കൂടുതല്‍ ജാഗ്രതപുലര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. എത്രവലിയ സ്റ്റാര്‍ അഭിനയിച്ചാലും മികച്ച തിരക്കഥയും മേക്കിംഗുമല്ലെങ്കില്‍ ജനം കൈയൊഴിയും എന്നതിന് ഉദാഹരണമാണ് ആഗസ്റ്റ് 15. റിലീസായി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പല കേന്ദ്രങ്ങളിലും മാറുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു ബിഗ് ഫ്ലോപ്പ്, ഷാജി കൈലാസിന്‍റെയും.

അതേസമയം, അത്ര മികച്ച ചിത്രം അല്ലാതിരുന്നിട്ടും, ജോഷിയുടെ ക്രിസ്ത്യന്‍ ബ്രദേഴ്സ് പണം വാരുകയാണ്. മോഹന്‍ലാല്‍, ശരത്കുമാര്‍, സുരേഷ്ഗോപി, ദിലീപ് എന്നിവരുടെ സ്റ്റാര്‍വാല്യുവും ജോഷിയുടെ സംവിധാനമികവുമാണ് ചിത്രത്തിന് ഗുണമായത്. അതേസമയം, ചിത്രത്തിന്‍റെ കഥയ്ക്ക് എണ്‍പതുകളിലെ തമിഴ് ആക്ഷന്‍ ചിത്രങ്ങളുടെ രീതിയാണ്. ഇടയ്ക്കിടെയുള്ള ഫ്ലാഷ്ബാക്ക് രംഗങ്ങള്‍ കാണികളെ ഇറിറ്റേറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ ബ്രദേഴ്സ് കളിക്കുന്ന തിയേറ്ററുകളിലെല്ലാം എല്ലാ ഷോയും ഫുള്‍ ഹൌസിലാണ് കളിക്കുന്നത്. ചിത്രം വമ്പന്‍ ലാഭം നേടുമെന്നാണ് സൂചന.

ഈ ആഴ്ചത്തെ ഹിറ്റ് ചാര്‍ട്ട് ഇങ്ങനെയാണ്:

1. ക്രിസ്ത്യന്‍ ബ്രദേഴ്സ്
2. മേക്കപ്പ്‌മാന്‍
3. മേരിക്കുണ്ടൊരു കുഞ്ഞാട്
4. ആഗസ്റ്റ് 15
5. പയ്യന്‍സ്

ഈ മാസം അവസാനം ബിഗ്സ്റ്റാര്‍ പൃഥ്വിരാജിന്‍റെ സന്തോഷ് ശിവന്‍ ചിത്രം ‘ഉറുമി’ റിലീസ് ചെയ്യുകയാണ്. കേരളത്തിലെ തിയേറ്ററുകള്‍ ഈ വമ്പന്‍ ചിത്രത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

ഗ്യാം‌ഗ്‌സ്റ്റര്‍ അമീര്‍ഖാന് ഇഷ്ടപ്പെട്ടു!

ഗ്യാം‌ഗ്‌സ്റ്റര്‍ എന്ന ആഷിക് അബു ചിത്രം ഏറ്റവും നഷ്ടം വരുത്തിയത് ആര്‍ക്കാണെന്ന് ...

മമ്മൂട്ടിക്ക് ഡ്യൂപ്പ് ഇല്ലാതെ പറ്റില്ല; ദുല്‍ഖറിന് ഡ്യൂപ്പേ പറ്റില്ല!

മമ്മൂട്ടിക്ക് സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പ് ഇല്ലാതെ പറ്റില്ല. കാരണം അപകടം വരുമെന്ന് ...

രജനീകാന്തിന്റെ വില്ലന്‍ ഈച്ച സുദീപ്

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ വില്ലനാകാന്‍ ഈച്ച സുദീപ് എത്തുന്നു. രജനിയുടെ ഏറ്റവും ...

‘ഗ്യാംഗ്‌സ്റ്റര്‍ അധോലോകനായകന്റെ കഥയല്ല!’

ആഷിഖ് അബു എന്ന സംവിധായകനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കണക്കില്ല. കൂടുതലും സോഷ്യല്‍ ...

Widgets Magazine