ഒരു ദുരന്ത ദിനത്തില്‍ മമ്മൂട്ടി

WEBDUNIA|
PRO
PRO
1993 മാര്‍ച്ച് 12- മദ്രാസില്‍ ഒരു ബിഗ് ബജറ്റ് സിനിമയുടെ പൂജ നടക്കുന്നു. എന്തോ അത്യാഹിതം സംഭവിക്കാന്‍ പോകുന്നുവെന്ന് പൂജാചടങ്ങില്‍ കാര്‍മികനായെത്തുന്ന സദാനന്ദ ഭട്ടിന് തോന്നി. ഈ സമയത്തു ആലപ്പുഴയിലെ ആബിദ എന്ന പെണ്‍കുട്ടിയുടെ മനസ്സിലും ദുരന്തചിത്രങ്ങള്‍ തെളിഞ്ഞിരുന്നു. രണ്ട്പേരുടെ മനസ്സില്‍ തെളിഞ്ഞ ദുരന്തചിത്രങ്ങള്‍ അതേസമയം ബോംബയില്‍ സംഭവിച്ചിരുന്നു.

മഹാനഗരത്തില്‍ സ്ഫോടന പരമ്പര. ബോംബയിലെ പെട്രോള്‍ പമ്പിന് മുമ്പില്‍ ആദ്യ ബോംബ് സ്‌ഫോടനം. പിന്നീട് പന്ത്രണ്ട് സ്ഥലങ്ങളില്‍ കൂടി ബോംബ് സ്‌ഫോടനങ്ങള്‍. 1993 മാര്‍ച്ച് 12 നീറുന്ന ഓര്‍മ്മയായി ഇന്ത്യക്കാരന്റെ മനസ്സില്‍. സ്ഫോടനത്തില്‍ പ്രതിയാകുന്നത് ആബിദയുടെ സഹോദരന്‍ ഷാജഹാന്‍. നടുക്കുന്ന ഓര്‍മ്മയായി ഈ സംഭവങ്ങള്‍ ഈ മൂന്നു പേരിലും ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളും ദുരിതങ്ങളും ഏറെയാണ്.

തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ ആദ്യമായി സംവിധായകനാകുന്ന '1993 ബോംബെ മാര്‍ച്ച് 12' എന്ന സിനിമയുടെ പ്രമേയമാണ് മുകളില്‍ പറഞ്ഞത്. വ്യത്യസ്ത ആഖ്യാനശൈലി സ്വീകരിച്ചിരിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തില്‍ നായക കഥാപാത്രമായ സനാതന്‍ ഭട്ടിനെ അവതരിപ്പിക്കുന്നത് മെഗാ താരം മമ്മൂട്ടിയാണ്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ജഗതി ശ്രീകുമാര്‍, ലാല്‍, ഉണ്ണി, മണിയന്‍പിള്ള രാജു, ശ്രീരാമന്‍, സാദിഖ്, റോമ, വിനയപ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

മാര്‍ച്ച് ആദ്യവാരത്തോടെ ആലപ്പുഴ, കോല്‍ക്കത്ത എന്നിവിടങ്ങളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മനോജ് പിള്ളയാണ്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്കു സംഗീതം പകര്‍ന്നിരിക്കുന്നത് അഫ്സല്‍ യൂസഫ് ആണ് സോനു നിഗം, എം ജി ശ്രീകുമാര്‍, സാധന സര്‍ഗം, ഉഷ ഉതുപ്പ്, സുബിന്‍ ഗാര്‍ഗ് തുടങ്ങിയവ രാണു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. '1993 ബോംബെ മാര്‍ച്ച് 12' ന്‍റെ നിര്‍മാണം നിര്‍വഹിക്കുന്നത് റെഡ് റോസ് ക്രിയേഷന്‍റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :