രതിച്ചേച്ചിക്ക് 25 പവന്‍റെ അരഞ്ഞാണം!

WEBDUNIA|
PRO
രതിച്ചേച്ചി വീണ്ടും വരികയാണ്. ഒരു തലമുറയുടെ തന്നെ ആവേശമായി മാറിയ കഥാപാത്രത്തെ പുനരവതരിപ്പിക്കുന്നത് ശ്വേതാ മേനോന്‍. രതിനിര്‍വേദം റീമേക്കിന്‍റെ ഷൂട്ടിംഗ് ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളില്‍ പുരോഗമിക്കുന്നു. ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന രതിനിര്‍വേദത്തില്‍ പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവതാരം ശ്രീജിത്താണ്.

അണിവയറില്‍ സ്വര്‍ണ അരഞ്ഞാണവുമണിഞ്ഞ് മലര്‍ന്നുകിടക്കുന്ന രതിച്ചേച്ചിയുടെ രംഗങ്ങള്‍ ഈ സിനിമയുടെ ഹൈലൈറ്റാണ്. അത് കണ്ട് മുറിയിലേക്കുവരുന്ന പപ്പു രതിച്ചേച്ചിയെ ആലിംഗനം ചെയ്യാനൊരുങ്ങുന്നു. പ്രേക്ഷകരുടെ സിരകളില്‍ തീ പടര്‍ത്തുന്ന ആ രംഗത്തിന്‍റെ ചിത്രീകരണത്തിനായി 25 പവന്‍റെ സ്വര്‍ണ അരഞ്ഞാണം നല്‍കുന്നത് ഭീമാ ജ്വല്ലേഴ്സാണ്.

32 വര്‍ഷം മുമ്പുള്ള ഡിസൈനാണ് ഈ അരഞ്ഞാണത്തിനായി ഭീമാ ജ്വല്ലേഴ്സ് ഒരുക്കുന്നത്. അത്തരം ഡിസൈന്‍ ഇപ്പോള്‍ കിട്ടാനില്ല. രതിനിര്‍വേദത്തിനു വേണ്ടി ഭീമ അത് ചെയ്തു നല്‍കുകയാണ്. ഈ സിനിമ പുറത്തിറങ്ങുന്നതോടെ രതിച്ചേച്ചിയുടെ അരഞ്ഞാണവും ഹിറ്റാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

ഈ അരഞ്ഞാണം മാത്രമല്ല, രതിച്ചേച്ചി അണിയുന്ന എല്ലാ ആഭരണങ്ങളും തയ്യാറാക്കുന്നത് ഭീമാ ജ്വല്ലേഴ്സാണ്. രതിച്ചേച്ചിയും പപ്പുവും ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളാണ് രതിനിര്‍വേദത്തെ ആവേശഭരിതമാക്കുന്നത്. സിനിമയുടെ ചിത്രീകരണം കാണാന്‍ യുവാക്കളുടെ തിരക്കാണ്. അതുകൊണ്ടുതന്നെ കനത്ത പൊലീസ് കാവലിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :