അപസ്വരം തുടങ്ങിയത് വിവാഹത്തിന് മുമ്പ്?

PROPRO

വിവാഹത്തിനു ശേഷം പക്ഷേ ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീണു. വിവാഹശേഷം അഭിനയിക്കേണ്ടെന്നായിരുന്നു കാവ്യയുടെ തീരുമാനം. പക്ഷേ, നിശാലും കുടുംബവും കാവ്യയെ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഇത് കാവ്യയെ അസ്വസ്ഥയാക്കി. കൂടുതല്‍ പണത്തിനു വേണ്ടിയാണത്രേ നിശാലും കുടുംബവും കാവ്യ സിനിമാരംഗത്തു തുടരാന്‍ നിര്‍ബന്ധിച്ചത്.

കാവ്യയുടെ ബാങ്ക് അക്കൌണ്ടില്‍ നിന്ന് തന്‍റെ അക്കൌണ്ടിലേക്ക് നിശാല്‍ പണം മാറ്റിയെന്നും കാവ്യയുടെ ചില ബന്ധുക്കള്‍ ആരോപിക്കുന്നു. ഇത് ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയത്രേ.

WEBDUNIA|
മലയാളത്തിന്‍റെ പ്രിയപ്പെട്ട താരം കാവ്യാമാധവന്‍റെ വിവാഹജീവിതവും പരാജയത്തിലേക്ക് നീങ്ങുകയാണോ? അത്തരം വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും വിവാഹമോചനത്തിന് കാവ്യ ഒരുങ്ങുകയാണെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

യഥാര്‍ത്ഥത്തില്‍ വിവാഹത്തിന് മുമ്പു തന്നെ കാവ്യയും നിശാല്‍ ചന്ദ്രയും തമ്മില്‍ അപസ്വരം തുടങ്ങിയിരുന്നുവത്രേ. നടന്‍ സുരേഷ് ഗോപിയുടെ സഹോദരനായ സുഭാഷ് ഗോപി വഴിയാണ് ഈ വിവാഹാലോചന കാവ്യയുടെ വീട്ടില്‍ എത്തുന്നത്. അപ്പോള്‍ തന്നെ ഈ ആലോചന കാവ്യയെപ്പോലൊരു പെണ്‍കുട്ടിക്ക് ചേര്‍ന്നതല്ലെന്ന് ചിലര്‍ കാവ്യയുടെ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്രേ. എന്നാല്‍ ഇത് കാര്യമാക്കാതെയാണ് വിവാഹവുമായി കാവ്യയുടെ കുടുംബം മുന്നോട്ടുപോയത്.

എന്നാല്‍ വിവാഹത്തിന് വെറും മൂന്നു ദിവസം ബാക്കി നില്‍ക്കെ ഇരു കുടുംബങ്ങളും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ കാവ്യയുടെ കുടുംബത്തിന് വ്യക്തമാകുകയും വിവാഹത്തില്‍ നിന്ന് പിന്‍‌മാറാന്‍ അവര്‍ തയ്യാറാകുകയും ചെയ്തു. പക്ഷേ, അപ്പോഴേക്കും കാവ്യയ്ക്ക് ആശംസകള്‍ നേരാനായി ബന്ധുക്കളും സുഹൃത്തുക്കളും വീട്ടില്‍ എത്തിത്തുടങ്ങിയിരുന്നു. ആരെയും വിഷമിപ്പിക്കേണ്ടെന്നും വിവാഹത്തിനു ശേഷം എല്ലാം ശരിയാകുമെന്നും കരുതി, വിവാഹം നടക്കട്ടെയെന്നുള്ള തീരുമാനം കാവ്യാ മാധവന്‍ തന്നെയാണ് ഒടുവില്‍ എടുത്തത്.
ഈ മാസം മൂന്നാം തീയതിയാണ് കാവ്യാമാധവന്‍ കുവൈറ്റില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. താന്‍ അവസാനം അഭിനയിച്ച ‘ഈ പട്ടണത്തില്‍ ഭൂതം’ എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് കാവ്യ നാട്ടില്‍ തിരിച്ചെത്തിയത്. അതിനു ശേഷം കാവ്യ കുവൈറ്റിലേക്ക് മടങ്ങിയില്ല. എറണാകുളത്തെ വീട്ടില്‍ മാതാപിതാക്കളോടൊപ്പമാണ് കാവ്യ ഇപ്പോള്‍ താമസിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോള്‍, അഭിമുഖം ഒക്കെ തരാം പക്ഷേ, തന്‍റെ വിവാഹജീവിതത്തെക്കുറിച്ച് ഒന്നും ചോദിക്കരുതെന്നാണ് കാവ്യ പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :