‘ട്വന്‍റി20’ക്ക്‌ റെക്കോര്‍ഡ്‌ കളക്ഷന്‍

PROPRO
മലയാള സിനിമയിലെ സമ്പൂര്‍ണ്ണതാരചിത്രമായ ‘ട്വന്‍റി20’ക്ക്‌ ആദ്യ ദിവസം റെക്കോര്‍ഡ്‌ കളക്ഷന്‍.

റിലീസ്‌ ചെയ്‌ത 117 കേന്ദ്രങ്ങളില്‍ നിന്ന്‌ ആദ്യദിനത്തില്‍ രണ്ട്‌ കോടി അറുപത്‌ ലക്ഷം രൂപയാണ്‌ ‘ട്വന്‍റി20’ തൂത്തുവാരിയത്‌.

ആദ്യ ദിവസം ടിക്കറ്റ്‌ നിരക്ക്‌ ഉയര്‍ത്തിയതാണ്‌ കളക്ഷന്‍ ഉയരാന്‍ കാരണം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്‌ അധിക നിരക്ക്‌ പിന്‍വലിച്ചെങ്കിലും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കപ്പെടുമെന്നു തന്നെയാണ്‌ വിതരണക്കാരുടെ വിശ്വാസം.

സൂപ്പര്‍താരങ്ങളില്‍ ആര്‍ക്ക്‌ മുന്‍തൂക്കം കിട്ടും എന്ന കാര്യത്തില്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെങ്കിലും ചിത്രം കണ്ട എല്ല ഫാന്‍സും ഹാപ്പിയാണ്‌. കാരണം എല്ലാ താരങ്ങള്‍ക്കും തുല്യ പ്രാധാന്യമാണ്‌ സിനിമയിലുള്ളത്‌.

സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച ക്ലൈമാക്‌സും ശ്രദ്ധിക്കപ്പെടുന്നു. തിരുവനന്തപുരത്തും കോഴിക്കോടും ‘ട്വന്‍റി20’ക്ക്‌ ആദ്യ ദിവസം തണുത്ത പ്രതികരണമായിരുന്നു എങ്കിലും ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നതോടെ എല്ലാ തിയേറ്ററുകളിലും നല്ല തിരക്കായി.

സിനിമ ഇറങ്ങുന്നതിന്‌ മുമ്പ്‌ നിസ്സഹകരണം പ്രഖ്യാപിച്ചിരുന്ന സംഘടനകളെല്ലാം നിലപാട്‌ മാറ്റിയിട്ടുണ്ട്‌‌. വിവാദങ്ങളിലൂടെ ഏറെ ദൂരം സഞ്ചരിച്ച ‘ട്വന്‍റി20’ ഒടുവില്‍ വിജയം വരിച്ചിരിക്കുകയാണ്‌.

‘ട്വന്‍റി20’ താരാഘോഷം
WEBDUNIA|
‘ട്വന്‍റി20’യില്‍ ലാല്‍ = മമ്മുക്ക !


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :