‘ട്വന്‍റി20’ താരാഘോഷം

സി ആര്‍ ആശിഷ്

PROPRO
ക്രിക്കറ്റിനെ എല്ലാവരുടേയും തട്ടുപൊളിപ്പന്‍ ആഘോഷമാക്കുകയെന്നതായിരുന്നു ഐ പി എല്‍ ‘ട്വന്‍റി20’യുടെ ലക്‍ഷ്യം. താരസംഘടനയായ അമ്മയും സേവന പ്രവര്‍ത്തനത്തിന്‌ പണമുണ്ടാക്കാന്‍ താരങ്ങളുടെ സൂപ്പര്‍മെഗാഷോയാണ്‌ ‘ട്വന്‍റി20’യിലൂടെ ഒരുക്കുന്നത്.

പണം കൂടുതല്‍ കൊടുത്ത്‌ ടിക്കറ്റെടുത്താലും പ്രേക്ഷകര്‍ക്ക്‌ നിരാശരാകേണ്ടി വരില്ല. മൂല്യവത്തായ സിനിമ അന്വേഷിച്ചിറങ്ങാത്തവര്‍ക്കും സിനിമ ആഘോഷമാക്കാന്‍ താത്പര്യമുള്ളവര്‍ക്കും ഇഷ്ടമാകുന്ന ‘ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍‘ ആണ്‌ ജോഷി സമ്മാനിക്കുന്നത്‌.

നൂറ്‌ ശതമാനം എന്‍റര്‍ടെയ്‌നര്‍ ചിത്രമെന്ന നിലയില്‍ ‘ട്വന്‍റി20’യിലെ ‘സാമൂഹ്യമൂല്യം‘ അന്വേഷിച്ച്‌ സങ്കടപ്പെടേണ്ട യാതൊരു ആവശ്യവും ഇല്ല. ഉദ്ദിഷ്ടകാര്യം സാധിക്കാന്‍ ചിത്രം എത്രമാത്രം വിജയിച്ചു എന്നുമാത്രം വിലയിരുത്തിയാല്‍ മതിയാകും.
PROPRO

ചിത്രത്തിന്‍റെ പോസ്‌റ്റര്‍ കണ്ട്‌ ഇഷ്ടതാരത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് തര്‍ക്കിച്ച മമ്മൂട്ടി-ലാല്‍ ആരാധകര്‍ സിനിമ തീരുമ്പോള്‍ ഒരുപക്ഷെ തര്‍ക്കം അവസാനിപ്പിച്ചേക്കും. സൂപ്പര്‍താരങ്ങള്‍ക്ക്‌ വെള്ളിത്തിരയില്‍ തുല്യ ഇടം നല്‌കാന്‍ ജോഷി-സിബി-ഉദയ്‌ ടീമിന്‌ കഴിഞ്ഞു.

WEBDUNIA|
ബാംഗ്ലൂര്‍ മെഡിക്കല്‍ കോളെജില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ അരുണ്‍ (ഇന്ദ്രജിത്ത്‌) പ്രതിയാകുന്നതും കേസ്‌ അന്വേഷിക്കാന്‍ ആന്‍റണി പൊന്നൂക്കാരന്‍ ഐ പി എസ്‌ (സുരേഷ്‌ ഗോപി) എത്തുന്നതുമാണ്‌ സിനിമയുടെ തുടക്കം. കേസില്‍ അരുണിനെ രക്ഷിക്കാന്‍ അഡ്വ. രമേഷ്‌ നമ്പ്യാര്‍ (മമ്മൂട്ടി) എത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :