കോഹ്ലി ഔട്ട്, ഇനി ഹിറ്റ്മാന്റെ നായകത്വം!

കോഹ്ലി പുറത്ത്, ടീമിനെ ഇനി രോഹിത്ത് നയിക്കും!

Last Modified വ്യാഴം, 24 ജനുവരി 2019 (08:30 IST)
ഇനിയുള്ള രണ്ട് ഏകദിനത്തിലും മൂന്ന് ട്വിന്റി- 20യിലും കളിക്കാ‍ൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബൂട്സ് അണിയില്ല. ന്യൂസിലാന്‍ഡ് പര്യടനത്തിലെ അവസാന മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്.

കോഹ്ലി കളത്തിനു പുറത്തിരിക്കുമ്പോൾ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. തുടര്‍ച്ചയായി മത്സരങ്ങള്‍ക്കിറങ്ങുന്ന കോഹ്ലിക്ക് വിശ്രമം അനുവദിക്കുകയാണെന്ന് ബിസിസിഐ വ്യക്തമാക്കി. അതേസമയം, കോഹ്ലിക്ക് പകരം മറ്റൊരാളെ ടീമിലെടുക്കില്ല.

വിശ്രമത്തിന് ശേഷം ഇന്ത്യയില്‍ ഓസ്ട്രേലിയക്കെതിരായി നടക്കുന്ന പരമ്പരയില്‍ കോലി തിരിച്ചെത്തും. ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20യുമാണുള്ളത്. ആദ്യകളിയില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഇനിയുള്ള നാല് ഏകദിനങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാകും കോഹ്ലി പാഡണിയുക. പിന്നീടുള്ള രണ്ട് ഏകദിനങ്ങളില്‍ പുറത്തിരിക്കും. ഒപ്പം മൂന്ന് ട്വന്റി-20യിലും കോഹ്ലി കളിക്കില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :