കോഹ്‌ലിക്ക് നല്‍കാത്ത വിശേഷണം ധോണിക്ക് നല്‍കി പന്ത്; രഹസ്യം വെളിപ്പെടുത്തി രവി ശാസ്‌ത്രി

  ms dhoni , team india , cricket , rishabh pant , ഋഷഭ് പന്ത് , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , ഓസ്‌ട്രേലിയ , ക്രിക്കറ്റ്
മെല്‍ബണ്‍| Last Updated: ശനി, 19 ജനുവരി 2019 (13:27 IST)
മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന്റെ പിന്‍‌ഗാമിയാണ് ഋഷഭ് പന്ത്. വിക്കറ്റിന് പിന്നിലെ കാവല്‍‌ക്കാരനാകാന്‍ എന്തുകൊണ്ടും താനാണ് യോഗ്യനെന്ന് യുവതാരം തെളിയിച്ചു കഴിഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ പുറത്തെടുത്ത പ്രകടനം അതിനുള്ള തെളിവാണ്.

ഓസീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചത് ധോണിയുടെ ബാറ്റിംഗ് പ്രകടനമാണെന്നതില്‍ സംശയമില്ല. മെല്‍‌ബണിലെ വേഗം കുറഞ്ഞ പിച്ചില്‍ അദ്ദേഹം പുറത്തെടുത്ത ബാറ്റിംഗ് പ്രകടനത്തെ പുകഴ്‌ത്തി നിരവധി താരങ്ങള്‍ രംഗത്തുവന്നിരുന്നു.

അതേസമയം, ധോണിയെ പുകഴ്‌ത്തിയുള്ള പന്തിന്റെ ട്വീറ്റാണ് ആരാധകരുടെ ഇടയില്‍ വൈറലാകുന്നത്. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച മുന്‍ ക്യാപ്‌റ്റനെ യഥാര്‍ത്ഥ ഇതിഹാസം എന്നാണ് ഋഷഭ് വിളിച്ചിരിക്കുന്നത്.

സെഞ്ചുറികള്‍ അടിച്ചു കൂട്ടുന്ന ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് പോലും നല്‍കാത്ത ബഹുമാനവും പരിഗനയുമാണ് പന്ത് മഹിക്ക് നല്‍കിയിരിക്കുന്നതെന്നാണ് ശ്രദ്ധേയം. അതിനിടെ പരിശീലകന്‍ രവി ശാസ്‌ത്രി നടത്തിയ വെളിപ്പെടുത്തലും വാര്‍ത്തയായി.

ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് മത്സരങ്ങള്‍ നടക്കുന്നതിനിടെ പന്ത് ധോണിയെ ഫോണില്‍ വിളിച്ച് ഉപദേശങ്ങള്‍ തേടിയെന്നാണ് അദ്ദേഹം പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :