ഗണപതിക്ക് തേങ്ങ ഉടക്കുന്നതിനു പിന്നിലെ പൊരുൾ ഇതാണ്

Sumeesh| Last Modified വെള്ളി, 27 ഏപ്രില്‍ 2018 (13:41 IST)
ഏതു കാര്യത്തിനും വിഗ്നങ്ങൾ അകറ്റാൻ ഗണപതിയെ പ്രാർത്ഥിച്ചു കൊണ്ട് തേങ്ങ ഉടക്കാറുണ്ട്. ഓരോ വീടുകളിലും വിഗ്നേശ്വരനായ ഗണപതിക്ക് പ്രഥമ സ്ഥാനമാണുള്ളത്. എന്നാൽ ഗണപതിക്ക് തേങ്ങയുടക്കുക എന്നതിനു പിന്നിലെ പൊരുൾ എന്താണ്

നളികേരം മനുഷ്യ ശരീരത്തിന് സമമാണ് എന്നാണ് സങ്കല്പം. പുറമേ നാരുകളുള്ള കട്ടിയുള്ള ചിരട്ടക്കുള്ളിൽ മാംസളമായ ഭാഗവും അതിനുമുള്ളിൽ ജലവും ഉള്ളതിനാലാണ് നാളികേരത്തെ മനുഷ്യ ശരീരത്തോട് ഉപമിക്കാൻ കാരണം

നാളികേരം ഉടക്കുന്നതിലൂടെ തന്നെതന്നെയും താൻ എന്ന ഭാവത്തേയും ഈശ്വരനു സമർപ്പിക്കുകയാണ് എന്നതാണ് വിശ്വാസം. നളികേരം ഉടക്കുന്നതിലൂടെ താൻ ചെയ്ത പാപത്തേകൂടിയാണ് ഉടച്ചു കളയുന്നത്. ഗണങ്ങളുടെ നാഥനായ ഗണപതിക്ക് മൂന്നു ങ്കണ്ണുള്ള നാളികേരം ഉടക്കുന്നതിലൂടെ സർവ്വദോഷങ്ങളും നീങ്ങും എന്നാണ് വിശ്വാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :