ജനുവരി 3 ചൊവ്വാഴ്ച - നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കാത്തുവച്ചിരിക്കുന്നത് എന്താണ്?

തിങ്കള്‍, 2 ജനുവരി 2017 (20:58 IST)

Sooryarashifalam, Jyothisham, Astrology, Atmiya, God, Vastu, സൂര്യരാശിഫലങ്ങള്‍, ജ്യോതിഷം, ദിവസഫലം, ആത്മീയം, വിശ്വാസം, ദൈവം

ജ്യോതിഷത്തില്‍ ജന്‍‌മ നക്ഷത്രം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ജന്‍‌മ രാശിയും. ഓരോ ജന്‍‌മ രാശിക്കാര്‍ക്കും പൊതുവായ ചില സ്വഭാവങ്ങളുണ്ട്. എന്നാല്‍ ഇവ എല്ലാവര്‍ക്കും ഒരേപോലെ അനുഭവപ്പെടണമെന്നില്ല. ജനന സമയവും ഗൃഹനിലയും മറ്റ് അനുകൂല - പ്രതികൂല സാഹചര്യങ്ങളും അനുസരിച്ച് ഈ ഗുണദോഷങ്ങല്‍ ഏറിയും കുറഞ്ഞും ഇരിക്കും. ഓരോ ഓരോ വ്യക്തിയും ജനിക്കുന്ന സമയത്തു സൂര്യന്‍ നില്‍ക്കുന്ന രാശിയായിരിക്കും ആ വ്യക്തിയുടെ മലയാള ജന്മമാസം. അതുകൊണ്ട് സൂര്യന്റെ ആശ്രയരാശിഫലം ജന്മമാസത്തിന്റെ ഫലം കൂടിയാണ്.
 
2017 ജനുവരി 3ന്‍റെ സൂര്യരാശിഫലങ്ങള്‍ ഇതാ:
 
മേടം
 
സഹോദര സഹായം ലഭ്യമാകും. അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്‌. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. പണം സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയുന്നതാണ്‌. കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ നല്ല സമയമാണിത്‌.
 
ഇടവം
 
ഉദ്യോഗത്തിലുള്ള പ്രശ്‌നങ്ങള്‍ കുറയും. ജോലി ഭാരം കുറയും. കലാ രംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. വിദേശത്തുള്ള സുഹൃത്തുക്കളില്‍ പലവിധത്തിലുമുള്ള സഹായം ലഭിക്കും. മംഗളകര്‍മ്മങ്ങള്‍ നടക്കും. 
 
മിഥുനം
 
കായിക വിനോദങ്ങള്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ ക്ഷതങ്ങള്‍ സംഭവിക്കാന്‍ സാധ്യത. ജോലിസ്ഥലത്ത്‌ അംഗീകാരം ലഭിക്കും വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. 
 
കര്‍ക്കിടകം
 
സഹോദരങ്ങളില്‍നിന്ന് സഹായം. അവിചാരിതമായ സാമ്പത്തിക നേട്ടം. വിദ്യാസംബന്ധമായ തടസ്സംമാറും. പരീക്ഷയില്‍ വിജയം. സന്താനങ്ങളില്‍നിന്ന് ശത്രുതുല്യമായ പെരുമാറ്റം ഉണ്ടാകും. രോഗശമനം. കലാമത്സരങ്ങളില്‍ വിജയിക്കും. 
 
ചിങ്ങം
 
ദാമ്പത്യകലഹം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ വിവാദം ഉണ്ടാകും തൊഴില്‍രംഗത്ത് പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ ലഭിക്കാം. ഉദ്ദേശിച്ച പല കാര്യങ്ങളും നടക്കുമെങ്കിലും താമസം വരും. പ്രേമബന്ധം ശക്തമാകും.
 
കന്നി
 
വിദ്യാഭ്യാസത്തില്‍ പ്രതിസന്ധി. പ്രേമബന്ധം ദൃഢമാകും. സഹോദരങ്ങളില്‍നിന്ന് ധനസഹായം ലഭിക്കും. കടബാദ്ധ്യത കുറയും. തൊഴില്‍രംഗത്ത് പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും. രാഷ്ട്രീയമേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. വാഹനം സ്വന്തമാക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അംഗീകാരം. ഉദ്യോഗക്കയറ്റം ലഭിക്കും. വിദ്യാതടസ്സം മാറും. മത്സരപ്പരീക്ഷകളില്‍ വിജയം. ആരോഗ്യ നില സാമാന്യം മെച്ചമായിരിക്കും. 
 
തുലാം
 
മുന്‍കാലപ്രവൃത്തികള്‍ ഗുണകരമാകും. സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരം. സഹോദരങ്ങളില്‍ നിന്ന് ധനസഹായം. രോഗങ്ങള്‍ ശല്യപ്പെടുത്തും. തൊഴില്‍രംഗത്ത് ശക്തമായ പ്രതിസന്ധി നേരിടും. മത്സരപ്പരീക്ഷകളില്‍ വിജയവും അംഗീകാരവും. 
 
വൃശ്ചികം
 
പ്രൊമോഷന്‍ പ്രതീക്ഷിക്കാം. നീതിന്യായ മേഖലയിലുള്ളവര്‍ക്ക് അപമാനസാദ്ധ്യത. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം നേരിടും. ദാമ്പത്യജീവിതം ഭദ്രം. പ്രേമബന്ധം ശിഥിലമാകും. പൂര്‍വികസ്വത്ത് ലഭിക്കും. കേസുകളില്‍ വിജയം.
 
ധനു
 
ഉദ്യോഗസംബന്ധമായ വിവാദങ്ങള്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കും. വിദ്യാതടസ്സംമാറും. സാമ്പത്തിക പുരോഗതി. രാഷ്ട്രീയക്കാര്‍ക്ക് നേട്ടം. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. കേസുകളില്‍ അനുകൂലഫലം ഉണ്ടാകും. 
 
മകരം
 
വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. മാതൃസ്വത്ത് ലഭിക്കും. ഇന്‍ഷ്വറന്‍സ് ധനം ലഭിക്കും. രാഷ്ട്രീയരംഗത്ത് ഗുണം. സാഹിത്യരംഗത്ത് അംഗീകാരം. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. 
 
കുംഭം
 
വിദ്യാഭ്യാസ വിഷയങ്ങളില്‍ ഉയര്‍ച്ച. പൂര്‍വികസ്വത്ത് ലഭിക്കും. ദാമ്പത്യകലഹം. പ്രേമബന്ധം ശക്തമാകും. സന്താനങ്ങളില്‍നിന്ന് സ്നേഹപൂര്‍ണ്ണമായ പെരുമാറ്റം ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം നീങ്ങും. പുരസ്കാരങ്ങള്‍ ലഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

2017ന്‍റെ രാജാവ് മമ്മൂട്ടി തന്നെ, പ്രതീക്ഷിക്കുന്നത് 300 കോടിയിലധികം കളക്ഷന്‍ !

2016 മോഹന്‍ലാലിന്‍റെ വര്‍ഷമായിരുന്നു എന്നതില്‍ ആര്‍ക്കും രണ്ട് അഭിപ്രായമില്ല. ...

news

“ദുര്‍ജ്ജനങ്ങള്‍ കാലക്രമേണ നല്ലവരാകില്ല, മത്തങ്ങ എത്ര പഴുത്താലും മധുരം രുചിക്കില്ല” - ചില ചാണക്യ സൂത്രങ്ങള്‍

ചാണക്യന്റെ ജ്ഞാനവും കൂർമ്മബുദ്ധിയുമാണ്‌ മൗര്യസാമ്രാജ്യത്തിന്‌ ഇന്ത്യയിൽ ...

news

തടസ്സനിവാരണത്തിനും ധനസമൃദ്ധിക്കും ശനീശ്വര പ്രദോഷ പൂജ

ആത്മാര്‍ത്ഥമായി വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ സംരക്ഷിക്കുന്നവനാണ് ശനീശ്വരന്‍. ...

news

ഫ്ലാറ്റിന് ഐശ്വര്യം പകരും വാസ്തു ടിപ്സ്!

ഏവരുടെയും ഒരു സ്വപ്നമാണ് സ്വന്തമായിട്ടൊരു വീട് അല്ലെങ്കിൽ അതിമനോഹരമായ ഫ്ളാറ്റുകൾ. ...

Widgets Magazine