സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (13:14 IST)
ദീര്‍ഘനിശ്വാസ വ്യായാമങ്ങള്‍ക്ക് വളരെയധികം ഗുണങ്ങളാണ് ഉള്ളത്. ഇത് കാര്‍ഡിയോ വാസ്‌കുലാര്‍ മസിലുകളെ ശക്തിപ്പെടുത്തുന്നു. കൂടാതെ ഹൃദയസംബന്ധമായ അസുഖങ്ങളും സ്‌ട്രോക്കും വരാതിരിക്കാന്‍ സഹായിക്കുന്നു. കൂടാതെ രോഗപ്രതിരോധ ശേഷി കൂട്ടാനും നല്ലതാണ് ഇത്തരം വ്യായാമങ്ങള്‍.
ഉത്കണ്ഠകള്‍ കുറയ്ക്കാനും ശാന്തിലഭിക്കാനും ശ്വസനവ്യായാമങ്ങള്‍ സഹായിക്കും. ദീര്‍ഘനാളത്തെ ശ്വസന വ്യായമങ്ങള്‍കൊണ്ട് മാനസിക പ്രശ്‌നങ്ങളെ ഒരു പരിധിവരെ നേരിടാം. നല്ല ഉറക്കത്തിനും ശരീരത്തിലെ വിഷാംശം നീക്കുന്നതിനും ദീര്‍ഘ നിശ്വാസം സഹായിക്കുന്നു.