ആര്‍ത്തവപ്രശ്നത്തിന് ഭക്ഷണക്രമീകരണം

WEBDUNIA|

സ്ത്രീകളെ കൂടുതലായും അലട്ടുന്ന പ്രശ്നമാണ് ആര്‍ത്തവ ക്രമക്കേട്. ഇത് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊണ്ട് ക്രമീകരിക്കാമെന്ന് പുതിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു.

ആര്‍ത്തവ ക്രമക്കേടുകളെ നാലായി തിരിച്ചിരിക്കുന്നു. അനാര്‍ത്തവം, അമിത രക്തസ്രാവം, പി.എം.എസ്., ആര്‍ത്തവ വിരാമം എന്നിവയാണവ.

ചിലരില്‍ എല്ലാ മാസവും കൃത്യമായി ആര്‍ത്തവം നടക്കില്ല. ഇതിനെ അനാര്‍ത്തവം എന്ന് പറയുന്നു. ശരീരത്തില്‍ കൊഴുപ്പിന്‍റെ അളവില്‍ ഉണ്ടാകുന്ന ഗണ്യമായ കുറവാണിതിനു കാരണം.

ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ കൊഴുപ്പിന് സാധിക്കുന്നത് കൊണ്ട് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇറച്ചി, മീന്‍, വെണ്ണ ചേര്‍ത്ത ആഹാരങ്ങള്‍ എന്നിവ കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

മറ്റ് കാരണങ്ങളാല്‍ ഉണ്ടാവുന്ന അനാര്‍ത്തവം ഇതുകൊണ്ട് നിയന്ത്രിക്കാനാവുന്നതല്ല.

ആര്‍ത്തവ സമയത്ത് സ്ത്രീകളെ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് അമിത രക്തസ്രാവം. ഇത് വിളര്‍ച്ചയ്ക്കും കാരണമാവുന്നു. മാംഗനീസ് അടങ്ങിയ ഭക്ഷണത്തിന്‍റെ കുറവാണ് ഇതിനു കാരണം.

മാംഗനീസ് അടങ്ങിയ ഭക്ഷണം കഴിച്ച് ഇത് പരിഹരിക്കാം. പച്ചക്കറികളും ഇലക്കറികളും കഴിക്കുന്നത് ഈ പ്രശ്നത്തിന് പരിഹാരമാണ്.

മറ്റ് കാരണങ്ങള്‍ കൊണ്ടും രക്തസ്രാവം ഉണ്ടാവാം. ഇത്തരം പ്രശ്നങ്ങള്‍ ഡോക്ടറെ കണ്ട് പരിഹരിക്കുന്നതാണ് ഉചിതം.

ആര്‍ത്തവ സമയത്തുണ്ടാകുന്ന പി.എം.എസ് (പ്രീ മെന്‍സ്ട്രുവല്‍ സിന്‍ഡ്രം) ആണ് മറ്റൊരു പ്രശ്നം. ഇത് മധ്യവയസ്സുള്ള സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുന്നത്.

വിഷാദം, പേശിവേദന, തലവേദന എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. പാല്‍ ധാരാളം കുടിക്കുന്നതും പാല്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നതും ഇലക്കറികള്‍ കഴിക്കുന്നതും ഇതിനു നല്ലതാണ്.

ആര്‍ത്തവ വിരാമക്കാലത്ത് ഉണ്ടാകുന്ന അസ്വസ്ഥതകളാണ് മറ്റൊരു പ്രശ്നം. പഴവര്‍ഗ്ഗങ്ങള്‍ ധാരാളം കഴിച്ച് ഈ പ്രശ്നത്തെ ചെറുക്കാനാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :