വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും സെക്സ് ചെയ്യാൻ പ്രയാസപ്പെടുന്നുണ്ടോ ? കാരണം ഈ രോഗമാകാം

അഭിറാം മനോഹർ| Last Modified ഞായര്‍, 2 ജൂലൈ 2023 (12:12 IST)
ഒരു ദാമ്പത്യബന്ധം സുഗമമായി കൊണ്ടുപോകാന്‍ ദമ്പതികള്‍ തമ്മിലുള്ള സ്‌നേഹത്തെ പോലെ തന്നെ പ്രധാനമാണ് അവര്‍ക്കിടയിലെ ലൈംഗികതയും. എന്നാല്‍ വിവാഹിതരായി കാലങ്ങളായിട്ടും സെക്‌സ് ചെയ്യാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ദമ്പതികളുണ്ട്. സ്ത്രീകളില്‍ യോനി ഭാഗത്തുണ്ടാകുന്ന പേശികള്‍ക്ക് സങ്കോചം വഴി സ്ത്രീകള്‍ക്ക് സെക്‌സ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവുന്ന അവസ്ഥയുണ്ട്. വജൈനസ്മസ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. പലപ്പോഴും സ്ത്രീക്ക് ലൈംഗികബന്ധത്തില്‍ താത്പര്യമില്ലാത്തത് കൊണ്ടാണ് ലൈംഗികത സാധ്യമാകാത്തത് എന്ന തെറ്റിദ്ധാരണ ഉണ്ടാകാറുണ്ട്. എന്നാല്‍ അതിന് കാരണം വജൈനസ്മസ് എന്ന രോഗമാകാം.

കുട്ടിക്കാലത്തുണ്ടായ ലൈംഗികകരമായ അതിക്രമങ്ങള്‍ അല്ലെങ്കില്‍ സെക്‌സിനെ പറ്റി കേട്ടറിവുകളിലൂടെയും മറ്റോ ഉണ്ടാകുന്ന ഭയം, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. വജൈനസ്മസ് തന്നെ പ്രൈമറി എന്നും സെക്കന്‍ഡറി എന്നും രണ്ട് തരത്തില്‍ തരം തിരിക്കപ്പെടുന്നു. പ്രൈമറി വജൈനസ്മര്‍ രോഗികള്‍ക്ക് യോനിയില്‍ യാതൊന്നും തന്നെ പ്രവേശിപ്പിക്കാന്‍ സാധ്യമല്ല. സെക്കന്‍ഡറി വജൈനസ്മസ് രോഗികള്‍ മുന്‍കാലങ്ങളില്‍ സെക്‌സ് ചെയ്യാന്‍ സാധിച്ചവരും പിന്നീട് ഈ പ്രശ്‌നം നേരിടുന്നവരുമാണ്. ഈ രോഗമുള്ളവരില്‍ ലൈംഗികത വലിയ ശാരീരികവേദനയാകും ഉണ്ടാക്കുക എന്നതിനാല്‍ ദമ്പതിമാര്‍ക്കിടയില്‍ ലൈംഗികത സാധ്യമാവാതെ വരുന്നു.

ഉള്ളിലെ ഭയം മൂലം ഉണ്ടാകുന്ന പ്രവര്‍ത്തനമാകാം യോനി പേശികള്‍ ചുരുങ്ങുന്നതിന് കാരണമെന്ന് കരുതപ്പെടുന്നു. കുട്ടിക്കാലത്തുണ്ടായ ലൈംഗികകരമായ അതിക്രമങ്ങള്‍ അല്ലെങ്കില്‍ സെക്‌സിനെ പറ്റി കേട്ടറിവുകളിലൂടെയും മറ്റോ ഉണ്ടാകുന്ന ഭയം, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം കാരണമാകുന്നു. യൂറിനറി ട്രാക്ക് ഇന്‍ഫെക്ഷന്‍,ബ്ലാഡര്‍ ഇന്‍ഫെക്ഷന്‍,പെല്‍വിക് ഇന്‍ഫ്‌ലമേഷന്‍ എന്നിവ ഉള്ളവരിലും വജൈനല്‍ സങ്കോചങ്ങള്‍ കാണപ്പെടുന്നു. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ ഈ രോഗാവസ്ഥ മാറ്റിയെടുക്കാന്‍ സാധിക്കും. ഹൈമനഷ്ടമി,കൗണ്‍സലിംഗ് എന്നിവയെല്ലാം ചികിത്സയുടെ ഭാഗമാണ്. ദമ്പതിമാര്‍ രണ്ടുപേരും ചികിത്സയെടുക്കേണ്ടത് നിര്‍ബന്ധമാണ്. മൂന്ന് നാല് മാസങ്ങളോളം തുടര്‍ച്ചയായി ചികിത്സ ചെയ്യേണ്ടതാണ്. പെല്‍വിക് വ്യായാമങ്ങളും യോനി പേശികളിലെ ഈ അവസ്ഥ മാറുന്നതിന് ഗുണം ചെയ്യും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :