ഇന്ന് അന്താരാഷ്ട്ര വിധവാ ദിനം: ഈ വര്‍ഷത്തെ പ്രമേയം ഇതാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 23 ജൂണ്‍ 2023 (11:59 IST)
എല്ലാ വര്‍ഷവും ജൂണ്‍ 23ന് ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര വിധവാ ദിനമായി ആചരിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളിലെ വിധവകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ലൂംഭ ട്രസ്റ്റാണ് വിധവകളുടെ ദിനം ആചരിക്കുന്നത്. ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഭാര്യ ചെറി ബ്ലെയര്‍ 2005ലാണ് ഈ സംഘടനയ്ക്ക് രൂപം നല്‍കിയത്.

2010 ഡിസംബര്‍ 21നാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 23നെ വിധവാ ദിനമായി അംഗീകരിച്ചത്. ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും എന്നതാണ് ഈ വര്‍ഷത്തെ വിധവാ ദിനത്തിന്റെ പ്രമേയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :