ക്ഷമയില്ലാത്ത സ്‌ത്രികള്‍ സൂക്ഷിക്കണം; ഇല്ലെങ്കില്‍ ഇതായിരിക്കും അവസ്ഥ !

ശനി, 13 ജനുവരി 2018 (16:27 IST)

girls , life expectancy women , life expectancy , lifespan women  യുവതികളുടെ സൌന്ദര്യം, ക്ഷമയില്ലാത്ത സ്‌ത്രികള്‍ , ക്ഷമാശീലം , യുവതികള്‍

യുവതികള്‍ ശ്രദ്ധിക്കുക... നിങ്ങള്‍ക്ക് ക്ഷമയില്ലെങ്കില്‍ നിങ്ങളുടെ യുവത്വവും സൌന്ദര്യവും നശിക്കുമെന്ന് പഠന  റിപ്പോര്‍ട്ട്. സ്‌ത്രീകളിലെ ക്ഷമയും ദേഷ്യവും സംബന്ധിച്ച കാര്യങ്ങളില്‍ സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയാണ് പഠനം നടത്തിയത്. രസകരവും ഗൌരവവുമായ ഗവേഷണ റിപ്പോര്‍ട്ട് നാഷണല്‍ അക്കാദമി ഓഫ് സയന്‍‌സാണ് പുറത്തുവിട്ടിരിക്കുന്നത്.
 
ചൈനയിലെ ആരോഗ്യമുള്ള 1,158 ബിരുദധാരികളായ യുവതികളിലാണ് ഡിലേ ഡിസ്‌കൗണ്ടിംഗ് വഴിയാണ് സര്‍വകലാശാല പഠനം നടത്തിയത്. ക്ഷമാശീലം കുറവായാല്‍ പെട്ടെന്ന് തന്നെ പ്രായമാകുമെന്നും സൌന്ദര്യത്തില്‍ ഇടിവ് ഉണ്ടാകുമെന്നുമാണ് ഗവേഷകര്‍ ആവര്‍ത്തിക്കുന്നത്. അതിനൊപ്പം തന്നെ ക്ഷമാശീലമുള്ള യുവതികള്‍ക്ക് ആയുസ് വര്‍ദ്ധിക്കുമെന്നും വ്യക്തമാക്കുന്നു.
 
100 ഡോളര്‍ ഇന്ന് വാങ്ങണോ അതോ കുറച്ചുകൂടി കാത്തിരുന്ന് വലിയ തുക സമ്മാനമായി നേടണോ എന്നാണ് യുവതികളോട് പഠനത്തില്‍ ചോദിച്ചത്. എന്നാല്‍ ആ ചോദ്യത്തിന് 100 ഡോളര്‍ ഉടന്‍ വേണമെന്നായിരുന്നു യുവതികള്‍ പറഞ്ഞത്. അതായത് കൂടുതല്‍ കാത്തിരുന്ന് വലിയ സമ്മാനം നേടാനുള്ള ക്ഷമ അവര്‍ക്കില്ല എന്നതു തന്നെ. എന്നാല്‍ ക്ഷമാശീലക്കുറവ് പുരുഷന്മാരില്‍ യുവത്വം അതിവേഗം നഷ്ടപ്പെടുന്നതിനുള്ള കാരണമാകുന്നില്ല എന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

news

പുരികമൊന്ന് വളർന്നാൽ ഉടന്‍‌ ബ്യൂട്ടിപാർലറിലേക്ക് ഓടുന്നവരാണോ ? എട്ടിന്റെ പണി ഉറപ്പ് !

മുഖസൗന്ദര്യം വർധിപ്പിക്കാൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ചോദിച്ചാൽ ചിലർക്ക് ഇക്കാര്യത്തിൽ ...

news

ഒരു നിമിഷം നില്‍ക്കാമോ ? എന്നാല്‍ കാതില്‍ പറഞ്ഞുതരാം, ഒരു കമ്മല്‍ക്കാര്യം !

ആകെ ദു:ഖത്തിന്‍റെ സങ്കടക്കടലില്‍ അകപ്പെട്ട മീനാക്ഷി, ഇതേചോദ്യം മെര്‍ലിനോട് ഒന്ന് ചോദിച്ച് ...

news

ഇക്കാര്യങ്ങളൊന്ന് പരീക്ഷിച്ചു നോക്കൂ... ആ സമയങ്ങളിലെ വേദനയെ പമ്പകടത്താം !

സാധാരണയായി സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്തുണ്ടാകുന്ന വയറുവേദന അസഹനീയമാണ്. അതില്ലാതാക്കാന്‍ ...

news

ബ്യൂട്ടി പാര്‍ലറുകളില്‍ പോകുന്നതെല്ലാം ശരി... പക്ഷേ അവിടെ നിങ്ങള്‍ സുരക്ഷിതരാണോ?

ബ്യൂട്ടി പാര്‍ലറുകള്‍ നമ്മുടെ ദൈനം ദിന ജീവിതത്തിന്‍റെ തന്‍റെ ഭാഗമാണ് ഇപ്പോള്‍. പഴയ ...

Widgets Magazine