അധ്യാപിക വഴക്കുപറഞ്ഞു, 4 സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ജീവനൊടുക്കി

ചെന്നൈ, വെള്ളി, 24 നവം‌ബര്‍ 2017 (19:49 IST)

Suicide Girls, Suicide, School, Arakkonam, Ramanathapuram, Velur, Students, Girls Suicide, ആത്മഹത്യ, സ്കൂള്‍, വിദ്യാര്‍ത്ഥിനി, ആരക്കോണം, രാമനാഥപുരം

അധ്യാപിക വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് നാല് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ചെയ്തു. തമിഴ്നാട്ടിലെ ആരക്കോണത്താണ് സംഭവം.
 
ആരക്കോണത്തിനടുത്ത് രാമനാഥപുരത്താണ് നാലുപെണ്‍കുട്ടികള്‍ കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ഇവര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളാണ്. നാലുപേരില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ അഗ്നിശമനസേന കണ്ടെടുത്തിട്ടുണ്ട്.
 
ദീപ, രേവതി, ശങ്കരി എന്നീ കുട്ടികളുടെ മൃതദേഹമാണ് കണ്ടെടുത്തിട്ടുള്ളത്. മനീഷ എന്ന പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. സ്കൂളില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തെ പ്രധാന ജലസ്രോതസായ വിസ്താരമുള്ള കിണറ്റിലാണ് കുട്ടികള്‍ ചാടിയത്. ഇതിന് 60 അടി താഴ്ചയാണുള്ളത്.
 
അധ്യാപിക വഴക്കുപറഞ്ഞതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും അതിലും ഗുരുതരമായ എന്തോ കാരണം ഈ ആത്മഹത്യയ്ക്ക് പിന്നിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പൊലീസ് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഈജിപ്തിലെ മുസ്‌ലിം പള്ളിയിൽ ഭീ​ക​രാ​ക്ര​മ​ണം; 150ലേറെ മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

ഈ​ജി​പ്തി​ലെ സി​നാ​യ് പ്ര​വി​ശ്യ​യിലെ മുസ്‌ലിം പള്ളിയിലുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ...

news

പദ്മാവതിയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ബംഗാൾ തയ്യാര്‍: മമതാ ബാ​ന​ർ​ജി

സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​ സംവിധാനം ചെയ്ത പദ്മാവതി എന്ന സിനിമയ്ക്ക് നേരെയുള്ള ...

news

വാക്‌സിൻ വിരുദ്ധരുടെ താത്പര്യങ്ങൾക്ക് സര്‍ക്കാര്‍ വഴങ്ങില്ല, വാക്സിനേഷൻ പ്രവർത്തനങ്ങൾ ബലാല്‍ക്കാരമായി തടഞ്ഞാൽ കർശന നടപടി: കെകെ ശൈലജ

സംസ്ഥാനത്ത് മീസിൽസ് - റൂബെല്ല വാക്സിനേഷനെതിരെ നടന്നുകൊണ്ടിരിക്കുന്ന കുപ്രചാരണങ്ങൾക്കെതിരെ ...

Widgets Magazine