International Women's Day 2023: ഡിജിറ്റൽ ലോകം എല്ലാവരുടേതുമാണ്, ഡിജിറ്റൽ സമത്വവും ആവശ്യം

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 മാര്‍ച്ച് 2023 (19:31 IST)
ലോകത്തിൽ വിവിധ തുറകളിലായി തങ്ങളുടെ പ്രവർത്തന മേഖലകളിൽ സ്ത്രീകൾ നൽകുന്ന സംഭാവനകളെ ആദരിക്കുന്നതിനായുള്ള ദിനമാണ് വനിതാ ദിനമായി ലോകം കൊണ്ടാടുന്നത്. ഇത്തവണ മാർച്ച് 8ന് മറ്റൊരു വനിതാ ദിനം കൂടി വരുമ്പോൾ ഡിജിറ്റൽ ലോകം എല്ലാവർക്കും എന്ന തീമാണ് ഐക്യരാഷ്ട്രസഭ തീരുമാനിച്ചിരിക്കുന്നത്.

ഐക്യരാഷ്ട്രസംഘടനയുടെ കണക്കുകൾ പ്രകാരം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ പ്രവർത്തിക്കുന്നവരിൽ 22 ശതമാനമാണ് സ്ത്രീകളുള്ളത്. ഇതിൽ തന്നെ പലരും ലിംഗത്തിൻ്റെ പേരിൽ വേർതിരിവ് അനുഭവിക്കുന്നവരാണ്.125 രാജ്യങ്ങളിലെ സ്ത്രീ ജേർണലിസ്റ്റുകളിൽ നടത്തിയ പഠനത്തിൽ 73 ശതമാനം പേരും തങ്ങളുടെ ജോലിയുടെ ഭാഗമായി ഓൺലൈൻ വയലൻസ് അഭിമുഖീകരിക്കുന്നവരാണെന്ന് പറയുന്നു.

ഡിജിറ്റൽ രംഗത്ത് സ്ത്രീകളുടെ സംഭാവനകൾ വർധിച്ചിട്ടുണ്ടെങ്കിലും ചരിത്രപരമായി ഈ നേട്ടങ്ങൾക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല. ഡിജിറ്റൽ ലോകത്തും സ്ത്രീകൾ അടിച്ചമർത്തപ്പെടുകയാണ്. ഡിജിറ്റൽ ലോകത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന സൈബർ അബ്യൂസുകൾ കുറയ്ക്കുക
കൂടാതെ ഡിജിറ്റൽ തൊഴിലിടങ്ങളിലെ സ്റ്റീരിയോ ടൈപ്പുകൾ ഇല്ലാതെയാക്കുക ഇതെല്ലാമാണ് ഡിജിറ്റൽ ലോകം എല്ലാവർക്കും എന്ന തീമിലൂടെ ഉദ്ദേശിക്കുന്നത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ സാങ്കേതിക വിപ്ലവം തന്നെ നടക്കുമെന്ന് കരുതുമ്പോൾ സ്ത്രീകൾ പിന്നോട്ട് പോകാതിരിക്കാതെ സൂക്ഷിക്കണമെന്നും ഈ വനിതാ ദിനത്തിൽ യുഎൻ ഓർമിപ്പിക്കുന്നു.

ഒരു ഡിജിറ്റൽ വിപ്ലവത്തിലേക്ക് ലോകം കുതിയ്ക്കുമ്പോൾ അവിടെ കൃത്യമായും സ്ത്രീകളുടെ സംഭാവനകൾ ഉണ്ടായിരിക്കണം.ഓൺലൈനിലും ഉത്തരവാദിത്തമുള്ള പൗരന്മാരാകാനും അച്ചടക്കം പാലിക്കാനും ഓൺലൈൻ ഇടങ്ങൾ സൈബർ ബുള്ളിയിംഗ് ഇടങ്ങളാക്കാതെ നോക്കണമെന്നും യു എൻ പറയുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :