Widgets Magazine
Widgets Magazine

കല്യാണമാര്‍ക്കറ്റില്‍ ‘അവള്‍’ക്ക് മാത്രമാണ് ഡിമാന്റ് ? എന്തായിരിക്കും അതിനു കാരണം !

ചൊവ്വ, 27 ജൂണ്‍ 2017 (15:22 IST)

Widgets Magazine
women, ladies, wedding, marriage, സ്ത്രീ, കല്യാണം, വിവാഹം
അനുബന്ധ വാര്‍ത്തകള്‍

കറുപ്പിന് ഏഴഴക് എന്നത് കവിവാക്യം. അല്ലെങ്കില്‍ ഒരു ചൊല്ല്. പക്ഷേ കറുമ്പിപ്പെണ്ണിന് കല്യാണമാര്‍ക്കറ്റില്‍ "മാര്‍ക്കറ്റി'ല്ലെന്നതാണ് സത്യം. മനസ്സിനാണ് സൗന്ദര്യമെന്നും ഞാന്‍ അതാണിഷ്ടപ്പെടുന്നതെന്നും നെഞ്ചു വിരിച്ചു പറയാന്‍ തന്റേടവും തടിമിടുക്കുമുള്ള ആണ്‍പട ഇന്നത്തെകാലത്ത് ഇല്ല എന്നതാണ്  സത്യം. എല്ലാവരും വെളുത്ത പെണ്ണിന്റെ വെളുക്കുവോളം കണ്ട കിനാക്കള്‍ക്കു പിറകേയാണ്.
 
പറയുന്നതിനോട് പൊരുത്തമില്ലെങ്കില്‍ ഒന്നു ടി.വി കാണൂ. എയര്‍ഹോസ്റ്റസാവാന്‍, വിവാഹമാര്‍ക്കറ്റില്‍, ഒക്കെ വെളുത്ത മേനി കാട്ടി മുഴുവന്‍ മാര്‍ക്കും നേടാന്‍ കച്ചകെട്ടിയിറങ്ങി ചിരിക്കുന്ന പരസ്യമോഡലുകളുടെ ചിരിപ്രളയമാണ്. അഞ്ചു രൂപ മുതല്‍ ലഭിക്കുന്ന ഫെയര്‍നസ് ക്രീമുകളില്‍ മുഖസൗന്ദര്യം തേടുന്ന സുന്ദരിമാരുടെ ലോകമായാണ് ഇന്നത്തെ പരസ്യവിപണി കാണിച്ചുതരുന്നത്. 
 
വിവാഹക്കമ്പോളത്തില്‍, ഉന്നത ശീര്‍ഷരായി നില്‍ക്കണമെങ്കില്‍ വെളുത്ത സുന്ദരിയായിരിക്കണമെന്നു സാരം. ഇതിനെതിരെയുള്ള കലാപത്തിലാണ് ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് അസോസിയേഷനും വനിതാ എം പി മാരും. ഇത്തരം പരസ്യങ്ങള്‍ ദൂരദര്‍ശനില്‍ കാണിക്കുന്നത് അപകീര്‍ത്തികരമാണെന്ന വാദത്തെ സര്‍ക്കാര്‍ ഇരു ചെവിയും കരങ്ങളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. 
 
ടെലിവിഷന്‍ ചാനലുകളോട് ഇത്തരം പരസ്യങ്ങള്‍ കാണിക്കുന്നത് തത്ക്കാലം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ എഴുതിയിട്ടുണ്ട്. ഒരു വ്യാഴവട്ടത്തിനു ശേഷമേ ഇതിന് ഒരു പരിഹാരം ചാനല്‍ഭാഗത്തു നിന്നുണ്ടാകൂ. കാരണം പരസ്യ കരാറുകള്‍ തന്നെയാണ്. സ്ത്രീകളെ അമാന്യമായി ചിത്രീകരിക്കുന്ന, അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യങ്ങള്‍ക്കെതിരെ സ്ത്രീ സംഘടനകള്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന് ആണ്ടുകള്‍ ദൈര്‍ഘ്യമുണ്ട്. 
 
പെണ്‍കുട്ടിയോടുള്ളതിനെക്കാള്‍ മകനോട് അമിതവാത്സല്യം കാണിക്കുന്ന ഒരു പിതാവ് പ്രത്യക്ഷപ്പെടുന്ന പരസ്യം കാണിച്ചു തുടങ്ങിയതു മുതലാരംഭിച്ചതാണ് ഈ പ്രക്ഷോഭങ്ങള്‍. പരസ്യ വിപണിയില്‍ പക്ഷേ ഫെയര്‍നസ് ക്രീമുകള്‍ക്ക് വന്‍ ഡിമാന്‍റാണ്. പുതിയ ക്രീമിന്‍റെ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടാലുടന്‍ അതു വാങ്ങാനുള്ള തിരക്കിലാണ് യുവതികള്‍. ഇതില്‍ യുവാക്കളും കുറവല്ലെന്നതും വസ്തുതയാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

ആരും കൊതിക്കും ആ കാലുകള്‍ കണ്ടാല്‍... പക്ഷേ ഇതെല്ലാം ചെയ്തിരിക്കണമെന്നു മാത്രം !

കണ്ണും മുഖവും കാക്കുന്നതു പോലെ തന്നെയാണ് സുന്ദരിമാര്‍ ഇപ്പോള്‍ കാലിന്റെ കാര്യത്തിലും. ...

news

മുലയൂട്ടുന്നതിലൂടെ അമ്മമാരുടെ സൌന്ദര്യം നഷ്ടമാകുമോ ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍ !

ന്യൂ ജെന്‍ സംസ്കാരവും പുതിയ രീതികളും പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ചേര്‍ന്ന രീതിയിലല്ല. ...

news

പെരുന്നാളൊക്കെ വരുകയല്ലേ ? സ്വാദിഷ്ടമായ ഒരു സ്‌പെഷ്യൽ ബിരിയാണി ഉണ്ടാക്കിയാലോ ?

റംസാന്‍ ആഗതമാകുകയാണ്. ഏതൊരു വീട്ടിലും റംസാന്‍ സ്പെഷ്യലായി ഏതെങ്കിലും ഒരു ബിരിയാണി ...

news

ഈ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മറന്നു അല്ലേ ? വെറുതെയല്ല, അടുക്കളയ്ക്ക് ഭംഗിയും അടുക്കും ചിട്ടയും കുറഞ്ഞത് !

അടുക്കളക്ക് ഭംഗിയും അടുക്കും ചിട്ടയുമുണ്ടെങ്കില്‍ തന്നെ പകുതി കാര്യങ്ങള്‍ ...

Widgets Magazine Widgets Magazine Widgets Magazine