ഒന്നും വേണമെന്നു വിചാരിച്ചല്ല, എങ്കിലും ആ നേരം അവളങ്ങനെയായിരിക്കും !

വ്യാഴം, 29 ജൂണ്‍ 2017 (14:12 IST)

Widgets Magazine
women, mesus, pms, health, സ്ത്രീ, ആര്‍ത്തവം, ‘പ്രീ മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം’, പി‌എം‌എസ്
അനുബന്ധ വാര്‍ത്തകള്‍

ആ ദിവസങ്ങളില്‍ അവള്‍ അങ്ങനെയാണ്. കളിയുമില്ല ചിരിയുമില്ല പിന്നെ അനിയന്ത്രിതമായ ദ്വേഷ്യവും. ഇതെന്താ അവളിങ്ങനെയെന്ന് തോന്നാം. എന്നാല്‍, ഇതെല്ലാം അവളുടെ കുറ്റമായി പറയാന്‍ കഴിയുമോ ? ആര്‍ത്തവത്തിനുമുമ്പ് മിക്ക സ്ത്രീകളിലും ആകെയൊരു മാറ്റം ഉണ്ടാവും. അതിനെ ഹോര്‍മോണ്‍ വ്യതിയാനത്താലുണ്ടാവുന്ന ശാരീരിക മാനസിക മാറ്റങ്ങളായി കണ്ട് ചികിത്സിക്കുകയാണ് വേണ്ടത്. 
 
‘പ്രീ മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം’ അഥവാ പി‌എം‌എസ് എന്നാ‍ണ് ഈ മാനസിക നില അറിയപ്പെടുന്നത്. സാധാരണയായി ശാരീരിക പ്രശ്നങ്ങളെക്കാള്‍ ഏറെ മാനസിക പ്രശ്നങ്ങളാണ് പി‌എം‌എസിനോട് അനുബന്ധിച്ച് ഉണ്ടാവുന്നത്. ദ്വേഷ്യം, ഉറക്കമില്ലായ്മ, അക്ഷമ, പെട്ടെന്ന് വികാരഭരിതരാവുക തുടങ്ങിയ പ്രശ്നങ്ങളാണ് കൂടുതല്‍ പ്രകടമാവുക.
 
ശാരീരികമായി തലവേദന, ഓക്കാനം, വയറ് വേദന, സ്തനങ്ങളില്‍ വേദന, മലബന്ധം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഇതോടനുബന്ധിച്ച് ഉണ്ടാവാം. കൌണ്‍സലിംഗ്, വ്യായാമം എന്നിവയിലൂടെ പി‌എം‌എസ് വരുതിയിലാക്കാന്‍ സാധിക്കും. ഒരു പക്ഷേ ഹോര്‍മോണ്‍ ചികിത്സയും ആവശ്യമായി വന്നേക്കാം.
 
യോഗയും വ്യായാമവും ശരീരത്തിനും മനസ്സിനും ഉന്‍‌മേഷം നല്‍കും. നാരുകള്‍ അടങ്ങിയതും പച്ചക്കറികളും ഉള്‍പ്പെടുത്തിയ ഭക്ഷണക്രമമാണ് ഈ സമയങ്ങളില്‍ സ്വീകരിക്കേണ്ടത്. ഇതിനെല്ലാം ഉപരി, ആ ദിവസങ്ങളില്‍ മാനസിക സന്തോഷം പകരുന്ന അന്തരീക്ഷത്തില്‍ കഴിയാനും പ്രത്യേകം ശ്രദ്ധിക്കണം.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

സ്ത്രീകള്‍ ഒന്ന് ശ്രദ്ധിച്ചോളൂ... ആര്‍ത്തവകാലത്തെ നിശബ്‌ദ കൊലവിളി ഇനി വേണ്ട !

ആര്‍ത്തവ കാലത്തെ കുറിച്ച് ഓര്‍ക്കാന്‍ ചിലര്‍ക്ക് വളരെ പേടിയാണ്. ഇതിന് പ്രധാന കാരണം ആ ...

news

കല്യാണമാര്‍ക്കറ്റില്‍ ‘അവള്‍’ക്ക് മാത്രമാണ് ഡിമാന്റ് ? എന്തായിരിക്കും അതിനു കാരണം !

കറുപ്പിന് ഏഴഴക് എന്നത് കവിവാക്യം. അല്ലെങ്കില്‍ ഒരു ചൊല്ല്. പക്ഷേ കറുമ്പിപ്പെണ്ണിന് ...

news

ആരും കൊതിക്കും ആ കാലുകള്‍ കണ്ടാല്‍... പക്ഷേ ഇതെല്ലാം ചെയ്തിരിക്കണമെന്നു മാത്രം !

കണ്ണും മുഖവും കാക്കുന്നതു പോലെ തന്നെയാണ് സുന്ദരിമാര്‍ ഇപ്പോള്‍ കാലിന്റെ കാര്യത്തിലും. ...

news

മുലയൂട്ടുന്നതിലൂടെ അമ്മമാരുടെ സൌന്ദര്യം നഷ്ടമാകുമോ ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍ !

ന്യൂ ജെന്‍ സംസ്കാരവും പുതിയ രീതികളും പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ചേര്‍ന്ന രീതിയിലല്ല. ...

Widgets Magazine