വേദനയില്ലാതെ പ്രസവിക്കുന്ന‌ത് കുഞ്ഞിനെ ബാധിക്കുമോ?

ശനി, 6 മെയ് 2017 (15:28 IST)

സിസേറിയനും മരുന്നും ഉപയോഗിച്ച് പ്രസവിക്കുന്നവർ ഉണ്ട്. എന്നാൽ, മരുന്നും സിസേറിയനും ഒന്നുമില്ലാതെ   വേദനയില്ലാതെ പ്രസവിക്കാൻ കഴിയുമോ?. ഒരു തുന്നൽ പോലുമില്ലാതെ പ്രസവം സാധ്യമാകും. ഇതിനായി ഗർഭം ധരിക്കുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണ ക്രമീകരണം, പ്രത്യേക വ്യായാമം, കൌന്സലിംഗ് എന്ന് തുടങ്ങി കുറെയേറെ സ്റെപ്പുകള്‍ ഉണ്ട്.  
 
പ്രകൃതി / സ്വാഭാവിക പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ക്ക്‌ രണ്ടരകിലോയില്‍ കൂടുതല്‍ തൂക്കം കാണില്ല. അവര്‍ ഘടനാ പരമായി പൂര്‍ണ ആരോഗ്യം ഉള്ളവരും ആയിരിക്കും. അതാണ്‌ പ്രസവം സുഗമമാക്കുന്ന ഒരു ഘടകം. മംസ്യാഹാരം കഴിക്കുമ്പോഴുള്ള ചേരുവകളില്‍ ക്രമീകരണം നടത്തിക്കൊണ്ടാണ്, തൂക്കം കുറയ്ക്കുന്നത്. പരിപ്പ്, കടല വര്‍ഗങ്ങളും, മീനും മുട്ടയും, ഇറച്ചിയും വരെ മാംസ്യങ്ങലാണ്. പച്ചക്കറികളിലെ മാംസ്യം, ശരീരത്തിന് ശരിയാം വിധം വേര്‍തിരിച്ചുപയോഗിക്കാന്‍ ആകും. 
 
ഗര്‍ഭകാലത്ത്, ആദ്യ മൂന്നു മാസങ്ങളില്‍, ഒരു നേരവും, പിന്നീട് മൂന്നു മാസം, രണ്ടു നേരവും , അവസാന മൂന്നു മാസം മൂന്ന് നേരവും ഫലവര്‍ഗങ്ങളും പാചകം ചെയ്യാത്ത പച്ചക്കറികളും കഴിക്കുകയാണ് ഇതിലെ ഒരു ഘട്ടം. 
ചില പ്രത്യേക വ്യായാമങ്ങള്‍ കൊണ്ട്, ഗര്‍ഭപാത്രത്തിന്റെ വികാസ സങ്കോച  പ്രക്രിയകളും, ഇടുപ്പെല്ലിനെ നിയന്ത്രിക്കുന്ന പേശികളും പൂര്‍ണമായും അയവുള്ളതാകും. യോഗ, നൃത്തം എന്നിവ അതില്‍ പെടും.
 
പ്രസവ സമയത്ത് വേദന സാധാരണമാണെങ്കിലും ഇത് ചില ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അമ്മയ്‌ക്ക് വേദനയ്‌ക്ക് കാരണമാകുന്ന അവസ്ഥ കുഞ്ഞിന്റെ ആരോഗ്യത്തെ തന്നെ ബാധിക്കും. പ്രസവ വേദനയെക്കുറിച്ചും, വേദനയില്ലാതെ പ്രസവിക്കുന്നത് റിസ്ക് ഒന്നുമല്ല, അതിനുള്ള മനോധൈര്യം മതിയത്രേ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

news

ടെന്നിസ് സൂപ്പര്‍താരം സെറീന വില്ല്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയത് ഗര്‍ഭിണിയായിരിക്കെ

താന്‍ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും ഈ വര്‍ഷം ഇനി ഒരു ഒരു ടൂര്‍ണമെന്റിലും മത്സരിക്കില്ലെന്നും ...

news

മുപ്പത് കഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞെന്നാ‍ണോ ധാരണ ? എന്നാല്‍ ആ പേടി ഇനി വേണ്ട !

സ്ത്രീകള്‍ വീണ്ടും വീണ്ടും അവരുടെ കഠിന പ്രവര്‍ത്തികളിലൂടെയും ജോലികളിലൂടെയും കഴിവ് ...

news

അമ്മിഞ്ഞപ്പാൽ അമൃതാണ്, മുലയൂട്ടുമ്പോൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെ‌യെന്ന് അറിയാമോ?

അമ്മിഞ്ഞപ്പാലിൻ തേൻതുള്ളിപോലെ മുന്നിൽ കാണും ദേവതപോലെ.. ആരാണെന്ന് ചോദിച്ചാൽ ഒരുത്തരമേ ...

news

ആ സമയങ്ങളിൽ അവൻ മൂക്കുപൊത്തുന്നുവോ? എങ്കിൽ ശ്രദ്ധിയ്ക്കണം

സൗന്ദര്യത്തിനും സൗന്ദര്യ സംരക്ഷണ‌ത്തിനും ഏറെ പ്രാധാന്യം നൽകുന്നവരാണ് യൂത്ത്. അതിനാൽ തന്നെ ...