മുലയൂട്ടുന്നതിലൂടെ അമ്മമാരുടെ സൌന്ദര്യം നഷ്ടമാകുമോ ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍ !

ഞായര്‍, 25 ജൂണ്‍ 2017 (13:16 IST)

Widgets Magazine
Delivery, Kerala, Mother, Infant Baby,  Breast Feeding, മുലയൂട്ടല്‍, പ്രസവം, കേരളം, നവജാത ശിശു, അമ്മമാര്‍

ന്യൂ ജെന്‍ സംസ്കാരവും പുതിയ രീതികളും പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ചേര്‍ന്ന രീതിയിലല്ല. പക്ഷേ, അതൊന്നും ആര്‍ക്കും ഓര്‍ക്കാന്‍ സമയമില്ല എന്നതാണ് സത്യം. പലപ്പോഴും തെറ്റായ രീതികളെ നമ്മള്‍ ശരിയായ രീതിയെന്ന് ധരിച്ചു വെച്ചിരിക്കുന്നതിനാലാണ് ഇത്. ഗര്‍ഭധാരണത്തിന്റെ കാര്യത്തിലും മുലയൂട്ടലിന്റെ കാര്യത്തിലുമെല്ലാം ഈ തെറ്റിദ്ധാരണകള്‍ പലര്‍ക്കുമുണ്ട്. 
 
മുലയൂട്ടിയാല്‍, അമ്മമാരുടെ സൌന്ദര്യം പോകുമെന്നാണ് പൊതുവേയുള്ള ഒരു ധാരണ. എന്നാല്‍, ഈ ധാരണ അങ്ങേയറ്റം തെറ്റാണെന്ന് മാത്രമല്ല, മുലയൂട്ടുന്നതിലൂടെ അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍ ചെറുതല്ല എന്നതാണ് സത്യം. മുലയൂട്ടലിന്റെ കാര്യത്തിന്റെ സാക്ഷരകേരളത്തിന്റ് അവസ്ഥ അത്ര നല്ലതൊന്നുമല്ല. സംസ്ഥാനത്ത്, നവജാത ശിശുക്കളുടെ അമ്മമാരില്‍ അഞ്ചില്‍ മൂന്നുപേര്‍ (59%) മാത്രമേ കുഞ്ഞുങ്ങള്‍ക്ക് ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്കുന്നുള്ളൂ. എന്നാല്‍ ഇതു സംബന്ധിച്ച ദേശീയ ശരാശരിയാവട്ടെ 65 ശതമാനവുമാണ്.
 
മുലയൂട്ടലിലൂടെ അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍ നിരവധിയാണ്. പ്രസവത്തെ തുടര്‍ന്ന് ഉണ്ടായ അമിതഭാരം കുറയ്ക്കാന്‍ കഴിയുമെന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം. പ്രസവത്തോട് അനുബന്ധിച്ച് അമ്മമാരില്‍ കൂടുന്ന ശരീരഭാരം മുലയൂട്ടലിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്‍. പ്രസവത്തിനു ശേഷമുള്ള രക്തസ്രാവം പെട്ടെന്ന് നിലയ്ക്കുന്നതിനും മുലയൂട്ടല്‍ കാരണമാകും.
 
അണ്ഡാശയ അര്‍ബുദം, സ്തനാര്‍ബുദം, പ്രമേഹം, അസ്ഥിതേയല്‍ എന്നിവയുടെ സാധ്യത കുറയ്ക്കാനും മുലയൂട്ടല്‍ സ്ത്രീകളെ സഹായിക്കും. കൂടാതെ, മുലയൂട്ടല്‍ ഒരു ഗര്‍ഭനിരോധന മാര്‍ഗം കൂടിയാണ്. അടുത്ത ഗര്‍ഭധാരണം തടയാനും മുലയൂട്ടലിലൂടെ കഴിയും എന്ന് പഠനങ്ങള്‍ പറയുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികബന്ധം ശക്തമാക്കാനും മുലയൂട്ടല്‍ സഹായിക്കും.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

പെരുന്നാളൊക്കെ വരുകയല്ലേ ? സ്വാദിഷ്ടമായ ഒരു സ്‌പെഷ്യൽ ബിരിയാണി ഉണ്ടാക്കിയാലോ ?

റംസാന്‍ ആഗതമാകുകയാണ്. ഏതൊരു വീട്ടിലും റംസാന്‍ സ്പെഷ്യലായി ഏതെങ്കിലും ഒരു ബിരിയാണി ...

news

ഈ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മറന്നു അല്ലേ ? വെറുതെയല്ല, അടുക്കളയ്ക്ക് ഭംഗിയും അടുക്കും ചിട്ടയും കുറഞ്ഞത് !

അടുക്കളക്ക് ഭംഗിയും അടുക്കും ചിട്ടയുമുണ്ടെങ്കില്‍ തന്നെ പകുതി കാര്യങ്ങള്‍ ...

news

എന്നും വീട് വൃത്തിയായി തന്നെയിരിക്കും... ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തയ്യാറാണെങ്കില്‍ !

വീട് വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ...

news

എന്തൊക്കെ പറഞ്ഞാലും പുരുഷന്മാരേക്കാള്‍ കഴിവ് സ്‌ത്രീകള്‍ക്ക് തന്നെയാണ് ?!

ഇന്നത്തെ കാലഘട്ടത്തില്‍ സ്‌ത്രീകള്‍ പല രംഗങ്ങളിലും ശക്തിയാര്‍ജ്ജിച്ചുവരുന്നുണ്ട്. ...

Widgets Magazine